മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

ചുമട്

മിനികഥ

                 ചുമടുമായി നടന്ന്‍അയാള്‍ ഒരു വിചന സ്ഥലത്തെത്തി.
മുന്നില്‍ നീണ്ടുകിടക്കുന്ന ഭൂമി.  ചുമട് നിലത്തിട്ട് അയാള്‍ മുകളിലേക്ക്നോക്കി. 
തന്‍റെ തലയില്‍ നിന്ന് തുടങ്ങി മുകളിലേക്ക് അനന്തമായി വ്യാപിച്ച ഒരു വലിയ 
 ചുമടായി എന്റെ തലയില്‍......
                ഞാന്‍ ഒരു വലിയ ചുമട്ടുകാരന്‍ തന്നെ !!!
 അയാള്‍ ഗര്‍വോടെ അമര്‍ത്തിച്ചിരിച്ചു.
                  പിന്നെ എല്ലാം പെട്ടെന്നായിരുന്നു.ഒരു മിന്നല്‍ പിണരും ഇടി നാദവും.
 മുറിച്ചിട്ട മരം കണക്കെ അയാള്‍ മറിഞ്ഞു വീണു. ഭൂമി അപ്പോഴും വളരെ സൗമ്യമായി  ആ ചുമടു താങ്ങി.
പിന്നെ അയാള്‍ ആരുടെയൊക്കെയോ തലയിലെ ചുമടായി സ്മശാനത്തിലേക്ക് നീങ്ങി.

ഫൈസല്‍ കണ്ണത്തും പാറ: (പ്രബോധനം വാരിക. 2002,ജൂലൈ 22)

1 comment:

 1. ഞാൻ കായംകുളത്ത്കാരൻ എസ്. എം .സാദിഖ്.
  കണ്ടു .അറിഞ്ഞു.
  ഞാൻ ഫൈസലിന്റെ ബ്ലോഗിൽ ചേർന്നു.
  ഇൻഷാ അല്ലാഹ് .ഇനിയും നിരന്തരം സന്തിക്കാം.
  അസ്സലാമു അലൈക്കും…

  ReplyDelete