മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

ആഘോഷപ്പനി.

പനിച്ചു,വിറച്ചു, പുതച്ചു ചെന്ന അവനെ അഡ്മിറ്റ്‌
ആക്കിയ ഡോക്ടര്‍ പറഞ്ഞു.
"ഭക്ഷണം നന്നായി കഴിക്കണം, വെള്ളം നല്ലവണ്ണം കുടിക്കണം".
അവനു സന്തോഷമായി. ആശുപത്രി വാസം ആഘോഷമാക്കണം!
ആദ്യ സൂചിക്ക് തന്നെ കുളിരുപോയി.
ഉച്ചയോടെ അവന്‍ പറഞ്ഞു, "ബിരിയാണി വന്നോട്ടെ...."
പിന്നെ ബീഫ്‌ ചില്ലി... നര്‍ത്തകി... കുറുമാ...
കാണാന്‍ വന്നവര്‍ പറഞ്ഞു,
"ബിരിയാണി മണത്തിട്ട് അവന്‍റെ മുറിയിന്നു പോരാന്‍ തോന്നുന്നില്ല".
പനി വിട്ടില്ല,
ഒളിച്ചു കളി തുടര്‍ന്നു കൊണ്ടേയിരുന്നു.
അവസാനം ഡോക്ടര്‍ പറഞ്ഞു.
" നീ വീട്ടില്‍ പോകുക. നല്ല കുറിയറി കഞ്ഞിയും ചുക്കുവെള്ളവും
കുടിച്ചു രണ്ടു ദിവസം പുതച്ചു കിടക്കുക".
"പനിക്ക്‌ ഇറങ്ങി പോകാനും വേണ്ടേ ഒരു വഴി" !!!
ഫൈസല്‍ കണ്ണത്തുംപാറ.