മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

കിനാവ്‌

"സുന്ദരവും ദുരൂഹവുമായ നഗരം"
കൊണ്ക്രീറ്റ്‌ കാര്‍ഡ്‌ കള്‍ക്ക്‌ മദ്ധ്യേ നേര്‍ രേഖ പോലെ നീണ്ടു കിടക്കുന്ന റോഡിന്‍റെ, മൂര്‍ദ്ധാവിലെ വരയില്‍ ചവിട്ടി അയാള്‍ നടന്നു............,
അസ്ത്തമായ സൂര്യന്‍ ചെഞ്ചായം പൂശിയ ആകാശത്തിന്‍റെ ചുവട്ടില്‍ ആര്‍ത്തലച്ച് തീരം തല്ലി ചത്ത തിരമാലകള്‍ക്ക്‌ മുന്നിലാണ് അയാള്‍ ചെന്നെത്തിയത്.
"കടല്‍,
ജീവിതം പോലെ ദുരൂഹമായ കടല്‍...!"
ഓര്‍മകളും,ഓളങ്ങളും അയാള്‍ക്ക്‌ മുന്‍പില്‍ ഇളകിയാടി.വിജനമായ ആ കടല്‍ തീരത്ത്‌ അയാള്‍ ഏകനാ നിന്നു.
അയാള്‍ക്ക ചുറ്റും പുതിയ ഒരു മണി മാളിക ഉയരാന്‍ തുടങ്ങി.വെണ്ണക്കല്ലില്‍ ഉയര്‍ന്ന സുന്ദര സൌധം.വര്‍ണ്ണ വിസ്മയങ്ങലുതിര്ത്ത പ്രകാശ പ്രളയം....!
അയാളവിടെ ഒരു രാജാവിനെ പോലെ ഇരുന്നു.തീന്‍ മേശയിലെ വിഭവങ്ങളിലേക്കായാല്‍ ആര്‍ത്തിയോടെ നോക്കി. തേനിലും പാലിലും തുടങ്ങിവെച്ച ഒട്ടനേകം വിഭവങ്ങള്‍.രുചിയുടെ താളമേള സമ്മേളനം.കൊതിപ്പിക്കും നറുമണം. അതില്‍ നിന്നും കാട്ടുകൊഴിയുടെ നെയ്യില്‍ ചുട്ട കാലെടുത്ത് അയാള്‍ കടിച്ചു വലിച്ചു.
" രുചി കരമായ എത്ര കാലുകളാണ്...."
കുളകൊഴിയുടെ മസാല ചേര്‍ത്ത്‌ പുഴുങ്ങിയ മുട്ട യെടുത്റ്റ്‌ അയാള്‍ വിഴുങ്ങി, ഒന്നല്ല ,പലതു. മാണിക്യ കുന്നിലെ മാനിന്‍റെ ഇറച്ചിയും രുചി അവോളം നുകര്‍ന്നു . 'ദൈവ ഭയമുള്ളത് കൊണ്ടാവാം മദ്യം അയാള്‍ തൊട്ടില്ല.' അവസാനം തേനില്‍ പൊരിച്ച സ്വര്‍ണ്ണ മത്സ്യത്തിന്റെ കണ്ണുകള്‍ ചൂണ്ടുവിരല്‍ കൊണ്ട് എടുത്തു വിഴുങ്ങാന്‍ തുടങ്ങി.
അപ്പോഴാണ്‌ അയാള്‍ക്ക ശ്വാസം നിന്നു പോയത്‌.മത്സ്യത്തിന്റെ കണ്ണുകള്‍ തൊണ്ടയില്‍ കുടുങ്ങിയത്‌ കൊണ്ടോഎന്നറിയില്ല ശ്വാസം കിട്ടാതെ അയാളുടെ കണ്ണുകള്‍ തുറിച്ചു വന്നു.അയാള്‍ പിടഞ്ഞു, കലിമ ചൊല്ലി.കവിളോട്ടി ആഞ്ഞു വലിച്ചു.
ന്‍റെ-ല്ലോ......
ന്‍റെ -ല്ലോ....
ആ ശബ്ദമാണ് ചുറ്റുപാടുകളില്‍ മുഴങ്ങിയത്.സ്വപ്നത്തിന്‍റെ വേര്‍പ്പാട് അമ്മിഞ്ഞ നുകരുന്ന കുഞ്ഞിനെ മാറില്‍ നിന്നു പരിചെടുത്തപോലെ അയാളെ വേദനിപ്പിച്ചു.അയാള്‍ക്ക കടുത്ത നിരാശ തോന്നി. നെഞ്ചിനു കീഴ്പോട്ട് തളര്‍ന്ന ശരീത്തിലെക്കയാല്‍ നോക്കി. ചലനമറ്റവന് സ്വപ്നം എത്ര ആനന്ദമാണ്.നഷ്ട്ടപ്പെട്ടതും അതിലപ്പുറവും സ്വപ്നം അവനു തിരിച്ചു നല്‍കുന്നു.ജീവിതത്തില്‍ സംഭവിക്കാത്തത് സ്വപ്നത്തില്‍ സംഭവിക്കുന്നു.വര്‍ഷങ്ങളായി തളര്‍ന്ന ശരീരമുള്ള അയാള്‍ ആ നിമിഷങ്ങളില്‍ എവിടെയൊക്കെയോ ചെന്നു.എന്തൊക്കെ ആസ്വദിച്ചു.വല്ലത്ത ഒരാനന്ദം അയാളില്‍ നുരഞ്ഞുപോങ്ങി. സ്വപ്നമെന്ന അത്ഭുത പ്രതിഭാസത്തിന്റെ നീര്‍ച്ചുഴിയില്‍ അയാളുടെ മനസ്സ്‌ കറങ്ങി.


ജീവിത കാലം മുഴുവം ഒരു സുന്ദരസ്വപ്നത്തില്‍ ഉറങ്ങിക്കിടക്കള്‍ അയാള്‍ മോഹിച്ചു.അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.ഉറക്കം വന്നില്ല.സ്വപ്നം എടുത്ത്തണയാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല.
പകരം തളര്‍ന്ന ശരീരത്തിന്റെ പാതി വേദനകള്‍ കുത്തിനോവിക്കാന്‍ തുടങ്ങി.
അയാള്‍ ചിന്തിച്ചു.സുന്ദര സ്വപ്‌നങ്ങള്‍ സൃഷ്ട്ടിച്ചു റങ്ങാന്‍ ഒരു മരുന്ന്....അല്ലെങ്കില്‍ ഒരുപകരണം...അനന്തമായ അതിന്റെ സാധ്യതകള്‍ ..... ഒര്കുമ്പോള്‍ ഭാവനകള്‍ വിസ്മയങ്ങലാകുന്നു.
തളര്‍ന്ന ശരീരത്തെ നോക്കി അയാള്‍ ഉറക്കെ ചോദിച്ചു." അങ്ങിനെ ഒന്ന് ആരെങ്കിലും കണ്ടു പിടിക്കുമോ ?
ഒരു അപ്പൂപ്പന്‍ താടിപോലെ ആ ചോദ്യം അന്ധരീക്ഷത്തല്‍ ഒഴുകി നടക്കുകായാണ്. ആരോ ഒരാള എത്ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയില്‍ അയാല്‍ വെറുതെ ചിരിച്ചു.
പിന്നെ തളര്‍ന്ന കാലുകളില്‍ തടവി സമാധാനിക്കാന്‍ വ്യഥാ ശ്രമം തുടങ്ങി.


ഫൈസല്‍ കണ്ണത്തും പാറ
പൈത്ര്‍കം (ഡിസം ബര്‍ ജനുവരി)