മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

           കാലഗതി
              
കടലുകണ്ടിട്ടുണ്ടോ ?
 
തിരമാലകളില്ലാത്തകട ല്‍,
കണ്ണാടിപോലെ പരന്ന്‍ചത്തപോലെ കിടക്കുന്ന കടല്‍...
വെള്ളത്തിനടിയിലെ  മണല്‍പരപ്പുകള്‍ക്ക് എന്ത് ഭംഗിയാണന്നോ.!പലജാതി മത്സ്യങ്ങള്‍വെറുതെ ഉലാത്തുന്നുണ്ട്‌. ഞണ്ടുകള്‍ ആമകള്‍, കാക്കകള്‍ ,നക്ഷത്രങ്ങള്‍.......,അങ്ങനെ- എന്തല്ലാം ...!
തട്ടുകടയില്‍ ചെന്ന് ചൂണ്ടല് വാങ്ങി  ഞാന്‍ മെല്ലെ ചെന്നു .
കയ്യിലെ നാരങ്ങയില്‍ നിന്നൊരുചുളയെടുത്തു  ചൂണ്ടയില്‍ കോര്‍ത്ത് ഒരു വലിയ മത്സ്യത്തെ  ലക്ഷ്യമാക്കി എറിഞ്ഞു  കൊടുത്തു .
     ' കൊത്തി വിഴുങ്ങട്ടെ . വലിച്ചു കരയിലിടണ്ണം.  മസാല തേച്ചു പൊരിച്ചു തിന്നണം'
 ഞാന്‍ ആകാംക്ഷയോടെ നിന്നു.
 സംഭവിച്ചതോ ?
 മത്സ്യം  ചൂണ്ടയില്‍  കടിച്ചതും വലിച്ചതും ഞാന്‍ വെള്ളത്തിലേക്ക്‌
 ''ബ്ലും'' ..എന്ന് വീണതും ഒപ്പം. 
എന്നെ ആ നേര്‍ത്ത വെള്ളത്തില്‍ മുക്കിയും പൊക്കിയും  മല്‍സ്യം വല്ലാത്ത ഒരു കളി കളിച്ചു. എനിക്ക് ശ്വാസം വന്നും പോയും കൊണ്ടിരുന്നു.
 എന്‍റെ തൊപ്പി ,ബാഗ്, മോബൈല്‍ , ചെരുപ്പ്‌ , കുട  ,തുടങ്ങിയവയെല്ലാം ദുരന്ത സാക്ഷികളെപ്പോലെ  ജലോപരിതലത്തില്‍പൊങ്ങി കിടന്നു. എനിക്കൊപ്പം ജലത്തില്‍ വീണ കുട്ടയിലെ നാരങ്ങകളെല്ലാം മല്‍സ്യങ്ങള്‍ തിന്നു തീര്‍ത്തു.ചൂണ്ട കയറുകൊണ്ട് എന്നെ വരിഞ്ഞു മുറുക്കി .
ഓരോ തവണ മുങ്ങി പോങ്ങുമ്പോഴും  ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു  
   
     ' എന്‍റെ പോന്നു മല്‍സ്യങ്ങളെ....!
 അതുകൊണ്ടാണോ  എന്നറിയില്ല അവസാനം മത്സ്യം മുതുക് കൊണ്ട് ‌ ഒറ്റ തള്ളായിരുന്നു .റോക്കറ്റ്പോലെ പൊങ്ങിയ ഞാന്‍ വെള്ള മണലില്‍ ... ബ്ലും....  എന്ന് വീണു .-ഹാവൂ ...!!
 ഉള്ള ജീവനും കൊണ്ട് ഞാന്‍ കാറിലേക്ക്  വലി ഞ്ഞു കയറി. നനഞ്ഞു ഒട്ടിയ ദേഹവുമായി  നഗരത്തിന്‍റെ തിരക്കിലൂടെ ഭ്രാന്തമായ വേഗതയില്‍  കാറോടിച്ച് ഞാന്‍ എങ്ങനെ ഒക്കയോ ഇവിടെ  എത്തി ..!!
 
  രണ്ടുരുള ചോറ്  ഇറങ്ങി  കിട്ടാന്‍  അച്ഛന്‍  മകന് പറഞ്ഞു കൊടുത്ത കഥയാണിത്..എന്നിട്ടെന്തായി എന്നോ ?
 
 ചോറുരുളകള്‍ തട്ടികളഞ്ഞു അവന്‍ കരച്ചിലിന്നു ശക്തി കൂട്ടി.
അതോടെ അവനു  തിരയിലാത്ത കടല് കാണണം .പൂഴിയില്‍ കാലുകൊണ്ട് എഴുതണം. മടങ്ങുമ്പോള്‍ കെണ്ടക  ചിക്കനും ഫ്രൈഡ്‌ റയിസും ഐസ് ക്രീമും  കഴിക്കണം ....!
         ''വേണ്ടച്ചാ...ഈ ഉണക്ക ചോറ് വേണ്ട ച്ചാ...''
അവന്‍ കരച്ചിലിനു നീളവും താളവും കൂട്ടി ..
  ഒഴുകിപ്പരന്ന  ആ കാവ്യത്തിന്നു ഒറ്റചില്ല്  കണ്ണട ദരിച്ച സംവിധായകന്‍ സഗീതമിട്ടതും. ഭൂഗോള നെറ്റില്‍  ഗാനം വന്‍ ഹിറ്റായതും.അഞ്ചു കോടിയുടെ ഫ്ലാറ്റിലേക്ക് അയാള്‍ താമസം മാറ്റിയതും ....വഴിയെ വരുന്ന കഥകള്‍ !
     
നോക്കണേ കാലത്തിന്‍റെ ഗതി !!!

ഫൈസല്‍ കണ്ണത്തുംപാറ.