മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!


                 വ്യര്‍ത്താന്തം                                                                            മിനി കഥ 

''മരണ വീട്ടില്‍ കരഞ്ഞു കൊണ്ടിരുന്നത് മൊബൈലുകള്‍ .,കണ്ണുനീര്‍ പോഴിച്ചത് സീരിയല്‍ നാരികള്‍ ...
   പിന്നെ ശവക്ക്ച്ചമുറുക്കവെ പഴയ തലമുറയിലെ ആരോ പറയുന്നത് കേട്ടു 
   ''മടക്കമില്ലാത്ത യാത്രയല്ലേ കീശയില്‍ മൊബൈലും വെച്ചേക്ക്....!!!


      ബ്രോകിം                                

    ബ്രോക്കര്‍ പറഞ്ഞു  ''ഒരു പത്തു സെന്‍റ്റ്ഉണ്ട്.,വില കമ്മി, തൊട്ടടുത്ത്‌ റേഷന്‍കടയുണ്ട്,ചായക്കടയുണ്ട് ,പള്ളിയും പള്ളിക്കൂടവുമുണ്ട് ,വറ്റാത്ത കിണറുണ്ട്,കുളമുണ്ട് ....സെന്‍റ്റി നു ഇരുപതിനായിരം കൊടുത്താല്‍    ശൂ....ന്ന് കയ്യില്‍ പോരും !
   അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ''നമ്മുടെ സ്ഥലത്തിനടുത്ത് മള്‍ടിബ്രാന്‍റ്റ് ഷോപിംഗ്മാള്‍ വേണം  .ചവറുകള്‍ ഇടാന്‍പറ്റിയ റോഡ്‌ വേണം ,വെള്ളം പൈപ്പിലൂടെ വരണം ,പിന്നെ അഞ്ചു കമ്പനികളുടെയാങ്കിലും കവറേജ് നിര്‍ബന്ധം ...സെന്‍റ്റിനു പത്തോ ഇരുപതോ ലക്ഷം കൊടുക്കാം .ഒരു കൊല്ലം കഴിഞ്ഞു ഇരട്ടിക്കു മറിച്ചു വിക്കാലോ.... !
     ബ്രോകരുടെ അന്വഷണം നാടും നഗരവും പിന്ന്ട്ടു ആകാശ ഗോളങ്ങലിലേക്ക് നീണ്ടത് അങ്ങനെയാണ് ...!!!