മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!
          വെള്ളിനക്ഷത്രം    കാസ്റ്റ്ഡിയില്‍





ജിവിതമാകുന്ന ആകാശത്ത്. സുന്തരമായ രുവെള്ളി   നക്ഷത്രത്തിന്റെ  ഉദയം അയാളും  സ്വപ്നം   കാണാറുണ്ടായിരുന്നു.

ചലനം   നഷ്ട്ടപ്പെട്ട് ശരീരത്തിന്നു  അത്തരം    മോഹങ്ങള്‍ക്ക്   അവകാശമില്ല എന്നു  അയാൽക്കു  അറിയാമായിരുന്നങ്കിലും ചിലപ്പോഴൊക്കെ   അയാളും  വെള്ളിനക്ഷ്ത്രത്തെക്കുറിച്ച് വെറുതെ     ചിന്തിക്കും..!

വെടിപ്പാര്‍ന്ന   നീല  ആകശം..പുഞ്ചിരിക്കുന്ന   വെള്ളിനക്ഷത്രം. ഹായ്..!

കാലമങ്ങനെ  കഴിയവേ  ഒരു ദിവസം  അപ്രതീക്ഷിതമായി  അകലെ  നിന്നൊ മധുര  ശബ്തം  അയാളെ  തേടി   എത്തി

അയാള്‍ പറഞ്ഞു

'''വെള്ളിനക്ഷത്രമേസലാം''

'വ_അലൈക്കും  സലാം   ''വെള്ളിനക്ഷത്രം  മറുപടിപറഞ്ഞു

''ജീവിതം  എവിടെയാണ് '' ?അയാള്‍ചോദിച്ചു

 നടന്നു വരികയാന്നങ്കില്‍  മല  .കയറണം,തോടും  പുഴയും  കടക്കണം  ..പിന്നെ  ചെളി  പുതഞ്ഞ   വയലിലൂടെ  നടന്നു  ഇടവഴി  പിന്നിട്ടുവന്നാല്‍വീടു   മുറ്റ്ത്തു  എത്താം   '

പറന്നു  വരികയാന്നങ്കില്‍  പരുന്തിനെപ്പോലെ ചുറ്റിപറന്നു  ഓടിട്ട  വീടിനുമുകളിലൂടെ   പതിയെതാഴ്ന്നു  അടിച്ചുവാരി  വ്രതിയാക്കിയ  വീട്ടു മുട്ത്തുറ്റ് ഹെലികോപ്റ്റര്‍  പോലെ  ഇറങ്ങാം..

സൂര്യനു  നേരെ  ചുവട്ടില്‍  ഓടിട്ട  വീട് @അവിടെ നിന്ന്  വെള്ളിനക്ഷത്രമേ   എന്ന്  വിളിച്ചാല്‍  മതി .സൗകാര്യമുണ്ടാങ്കില്‍  വിളി  കേള്‍ക്കാം .!

അയാള്‍ ദീര്‍ഘത്തില്‍   ചിരിച്ചിട്ട്  പറഞ്ഞു

''പടിഞ്ഞാറ്  നാട്ടില്‍  പാര്‍ക്കുന്ന    വടവ്ര്‍ക്ഷ്തിന്    കിഴക്ക്  നാട്ടില്‍  പാര്‍ക്കുന്ന  വ്ര്‍ക്ഷത്തെ  നേരില്‍  ചെന്ന്  കാണാന്‍ ആകുമോ ?

''സത്യത്തില്‍ഞാനും  ഒരു    വ്രക്ഷമാണ്..നിശ്ചലതയില്‍    ‍കുടുങ്ങിപോയ   മനുഷ്യവ്രക്ഷം!!

അതു  കെട്ടപ്പൊഴും ..വെള്ളിനക്ഷത്രം പുഞ്ചിരിച്ച്തെയുള്ളൂ

ജിവിതമാകുന്ന   മഹാ   സമ്മസ്യയുടെ  അത്ഭുതകരമായ  പ്രയാണത്തെക്കുറിച്ചും    ആകസ്മികതകളെക്കുറിച്ചും   ഖോജ_രാജാവായ പടച്ചതമ്പുരാന്‍റെ  അത്ഭുതകരമായ  ഹിക്മതുകളെക്കുറിച്ചും  അയാൽ പിന്നെയും കുരെയധിക്ം  സംസാരിചു..

ഒരു ദിവസം  വെള്ളിനക്ഷത്രം   പറഞ്ഞു

''മാതാപിതാക്കലുടെ     മുടിയിൽ   നര കയറി   വരുന്നത്  കാന്നുമ്പോള്‍ഉള്ളിൽ ഭയം  തൊന്നുന്നു  .അവരില്ലാത്ത ലോകത്തെകുറിച്ച് ചിന്തിക്കുമ്പോള്‍  തല പുകയുന്നു''

ഞൻ വെരു  മൊരു.  വെള്ളിനക്ഷത്രം   .!!രക്ഷാ കവചമില്ലാത്ത  പ്രകാശബിന്ദുവിലേക്ക്ശുദ്രജീവികള്‍ക്ക്  വലിഞ്ഞു  കയറാ ൻ എളുപ്പമാണല്ലോ..!

അപ്പൊള്‍അയാള്‍പറഞ്ഞു

''ഈ  ഭൂമിയില്‍  അന്തിയുറങ്ങാന്‍  എനിക്കൊരു  കട്ടിലുണ്ട്  .അതില്‍ഒരാള്‍ക്    കൂടി  കിടക്കാന്‍  ഇടമുണ്ട്.അവിടെ   സ്വാഗതം  എന്ന ബോര്‍ഡ്ഞാന്‍എഴുതി    വെക്കാം''

വെള്ളിനക്ഷത്രം    പുഞ്ചിരിച്ചിട്ട്   ചോദിച്ചു

'ആകട്ടിലിന്റെ    മിനിമം   ചാര്‍ജ് എത്രയാ!''

''ഒരു  കോട്ട പൊന്ന്?

''അതൊന്നും   വേണ്ട  'അയാള്‍പറഞ്ഞു

'ഒരു   പേട്ടി   നോട്ട്'?

'അതും  വേണ്ട''

''നീല  കണ്ണുകള്‍''?

;;വേണ്ട''

'സ്വര്‍ണ്ണ  വര്‍ന്നതൊലി''/

'നോ'

''പിന്നെ'/

 അയാള്‍  പറഞ്ഞു ''  മനസ്സ്    നിറയെ   സ്നേഹംവേണം  .പിശുക്കില്ലാതെ    അത്നല്‍ക്കണം.നിശ്ചലതയില്‍ആണ്ടുപോയ   ജീവിതത്തെ   ഉള്‍കൊള്ളുന്നമനസ്സ്   വേണം  പിന്നെ  ചിരിക്കണം   കരയണം ...അങ്ങനെഅങ്ങനെ...!!

എന്തിനു    കൂടുതല്‍പറയണം     അവസാനം     അവര്‍ക്കിടയില്‍   നിക്കാഹ -ഹാ_ഹാ_എന്നമന്ത്രണ്ണം    ഉണ്ടായി   ..

അതോടെ   വെള്ളിനക്ഷത്രം  അയാളുടെ    കസ്റ്റ്ഡിയിലുമായി.

അതോടെ  കട്ടിലിനു   വീതി   പോരാതെയായി .  കലഹ  _കോലാഹല_പീഡനമര്‍ദ്ദന   വാക്കുകള്‍    സുപരിചിതമായി
തട്ട്  മുട്ട്   താള  ലയ   അടി   പൊളി   ഗാനം   പോലെആയി   അയാളുടെജീവിതം...!!

ആകപ്പാടെ   ഒരുഹരം.ഒരു  വലിയ തന്ന്‍ല്‍മരത്തിനുചുവട്ടിലെ        വിശ്രമംപോലെയായിജീവിതം..!

ആരെങ്കിലും     വെള്ളിനക്ഷത്രതെക്കുറിച്ച്    ചോദിച്ചാല്‍   അയാള്‍  പറയും

'അതാണെന്റെ   ഫാര്യ_സോറി    _ഭാര്യ....''എന്ന്