മിസ്റ്റര്‍ ക്ലീന്‍ ബാപ്പു 

    വയസ്സ്  നാല്‍പതു കഴിഞ്ഞട്ടും  ബാപ്പുവിന്   സ്വന്തമായി ഒരു വീടില്ല, ദാമ്പത്യമില്ല, ബാങ്ക് ബാലന്‍സില്ല, 
മൊബൈലും മോബൈല്‍നമ്പരും ഇല്ല ,
കുടയും ചെരിപ്പുമില്ല ..!
      എന്നുകരുതി ബാപ്പുവിന്  ആരോടും പരിഭവവുമില്ല  ദേഷ്യമില്ല , 
മുഖത്ത്‌  ദുഃഖമില്ല  ആരെയും ദുഃഖിപ്പിക്കലുമില്ല . 
വലിയമോഹങ്ങളൊന്നും ബാപ്പുവിനില്ല .ആയിരങ്ങളുടെ ഇടപാടുമില്ല.
ആര്‍ക്കും കൊടുക്കാനുമില്ല , എന്തിന് ഒരു രൂപക്ക്‌  മുകളിലോട്ട്‌ ബാപ്പു  ചിന്തിക്കാറുപോലുമില്ല:  ബാപുവിന്റെ ചോദ്യം പോലും  ഇങ്ങനെയാണ്,,
        ''ഒരുറു പ്യണ്ടോ -ചായകുടിച്ചട്ടെ ..''
      ഒരു രൂപയിലും ബീഡി യിലുമായി ബാപ്പു ജീവിതം കറക്കി കൊണ്ടിരുന്നു .
ദിവസം പലവട്ടം ബാപ്പു അങ്ങാടിയില്‍ വരും .
പണക്കാരും പത്രാസുകാരും സുന്ദരന്മാരും  അഹങ്കാരികളും പിശുക്കന്‍മാരും വിശ്വാസികളും അവിശ്വാസികളുമായ  ഒട്ടനേകം പേര്‍ വന്നു പോകുന്ന  അതേ അങ്ങാടിയില്‍ ,
      '' ഇതാകുന്നു  ജീവിതം"  എന്നമട്ടില്‍  ബാപ്പു ശാന്തമായി നടക്കും.
        സത്യത്തില്‍ ബാപ്പു ഒരു മഹാ സംഭവം തന്നെയാണ് .പിന്നെ ഉള്ളത് ലേശം ഭ്രാന്താണ്....!!!
        അതാകട്ടെ  എല്ലാം അറിയുന്ന പടച്ച തമ്പുരാന്‍  കനിഞ്ഞു  നല്‍കിയതും ...!

ഫൈസല്‍ കണ്ണത്തുംപാറ.