മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

കാലിത്തീറ്റ

മിനികഥ
                        ബഷീറിന്‍റെ  നോവല്‍ വായിച്ചു ഹരം കയറിയ പാത്തുമ്മ ഒരു ആടിനെ വാങ്ങി. 
     അജസുന്ദരിയുടെ മേനിയഴകു നോക്കി  പാത്തുമ്മ മോഹങ്ങള്‍ നെയ്തു.
                    " ആട് പെറട്ടെ,  പാലൊഴിച്ച ചായ കുടിക്കണം,  പാലുവിറ്റ് കാതില്‍ പുതിയ മോഡല്‍ കമ്മല്‍ വാങ്ങണം,   വളയും മാലയും പുതുക്കിപ്പണിയണം,   മുന്നിലെ പഴയ വാതിലിനു പകരം കടഞ്ഞ വാതില്‍ ഫിറ്റാക്കണം....."
                     പാത്തുമ്മ ആടിനു പുല്ലുകൊടുത്തു, കഞ്ഞി വെള്ളവും പഴത്തൊലിയും പ്ലാവിലയും കൊടുത്തു,  കടലാസും പുസ്തകവും പുതപ്പും കൊടുത്തു.
    പക്ഷെ,  ആട് തിന്നില്ല--  കമ്പോളത്തിന് നേരെ തിരിഞ്ഞു ആട്  അലറി കൊണ്ടേയിരുന്നു.
                         "കാലിത്തീറ്റേ......
                           കാലിത്തീറ്റേ .....കാലിത്തീറ്റേ ..... "
അപ്പോള്‍ പാത്തുമ്മ ആടിനോട്‌  ചോദിച്ചു.
                    "ഗാട്ട്  കരാറില്‍ നീയ്യും ഒപ്പിട്ടിരുന്നോ -- ന്‍റെ  ആടെ-?!"
ഫൈസല്‍ കണ്ണത്തുംപാറ.(ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്‌ )

2 comments:

 1. വളരെ നന്നായിരിക്കുന്നു, വീണ്ടും വീണ്ടും എഴുതുക

  ReplyDelete
 2. ദൈവത്തെയോര്‍ത്ത് താങ്കളുടെ പേജിന്റെ മുകളില്‍ ഞറുങ്ങണ പിറുങ്ഞണയായി കിടക്കുന്ന വാക്യങ്ങള്‍ യുണീക്കോഡിലാക്കുക, ഫോണ്ടില്ലാത്തവര്‍ക്ക് വായിക്കാന്‍ കഴിയില്ലല്ലോ?

  "
  അപ്രതീക്ഷിത അപകടം ജീവിതത്തിന്റെ താളം തെറ്റിച്ച യുവാവ്.
  മനശ്ശക്തി മുമ്പോട്ട് നയിച്ച ഒരുപാട് ജീവിത കടമ്പകള്‍

  മരണത്തിന്റെ നിഴലില്‍ (വേദനയ്ക്ക് ഒരു ആമുഖം) എന്ന കൃതിയുടെ രചയിതാവ്.

  ആനുകാലികങ്ങളില്‍ കഥ, കവിതകള്‍ എഴുതുന്നു.
  "

  ചില പുറങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കാണുന്നത് അനല്പമായ വിഷമം ഉണ്ടാക്കുന്നു.

  ReplyDelete