മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

ചെക്കന്മാരുടെ തിരുവനന്തപുരം യാത്രസ്കൂള്‍ വരാന്തയില്‍ ദിവസങ്ങള്‍ നിരങ്ങിയിടും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ വന്നപ്പോള്‍ കുഞ്ഞാപ്പുവും കണ്ണനും തിരുവനന്തപുരത്തേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. കോഴി കൂവും മുമ്പേ അവര്‍ പുറപ്പെട്ടു . അതും സ്കൂള്‍ യൂനീഫോമില്‍ !
എന്‍റെ കടയില്‍ വന്ന മറ്റു സുഹ്രുത്തുക്കളോട് ഞാന്‍ പറഞ്ഞു,
''ഒരോവറില്‍ ആറു സിക്സറടിക്കാന്‍ മാത്രം പഠിച്ചാല്‍ പോര, കാര്യം നേടാന്‍ ഭരണ ശിരാകേന്ദ്രം മാത്രമല്ല സുപ്രിംകോടതി വരെ പോകാനും വേണം ചങ്കൂറ്റം..."
കുഞ്ഞാപ്പുവിനും കണ്ണനും വീരപരിവേഷമായി.
രണ്ടാം ദിവസം ഫോണ്‍ വന്നു, "ഞങ്ങള്‍ ഇതാ വരുന്നു . ഒക്കെ ശരിയായി".
അഭിമാനത്തോടെ ഞങ്ങള്‍ കാത്തിരുന്നു . വന്നതോ കണ്ണന്‍ മാത്രവും !
''കുഞ്ഞാപ്പു എവിടെ?"
''ഓനും ഞാനും ഒരുമിച്ചാ വണ്ടീന്ന് ചാടിയത്‌ , രണ്ടു ജനലിലൂടെ . പിന്നെ ഓനെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ എത്തീഎന്നാ ഞാന്‍ കരുതിയത്‌ ..."
എല്ലാവരും ബേജാറായി.
"...നിങ്ങള്‍ എന്തിനാ ആത്മഹത്യ ചെയ്യാന്‍ നോക്കിയത്? _ഷബീര്‍ ചൂടായി.
അങ്ങനെ നില്‍ക്കുമ്പോള്‍ അതാ വരുന്നു കുഞ്ഞാപ്പു ! വന്നപാടെ കണ്ണന്റെ തലക്കിട്ട് രണ്ടു മേട്ടം കൊടുത്തിട്ട് പറഞ്ഞു.
''നിന്നെ തെരഞ്ഞു ഞാന്‍ കൊയിലാണ്ടി പോയി, ഫറൂക്കില്‍ പോയി ,
പോലീസുകാര്‍ എന്നെ ചോദ്യംചെയ്തു ..."
ഞാന്‍ പറഞ്ഞു . " ആ ചാട്ടമാണ് എല്ലാംകൂടി കൊളമാകിയത്‌..."
'സത്യം പറയാലോ തീ വണ്ടി കോഴിക്കോട്ട് എത്തിയത് ഞങ്ങള്‍ അറിഞ്ഞില്ല , അതാ പറ്റിയത്
"സാരമില്ല, എവിടെ സര്‍ട്ടിഫിക്കറ്റുകള്‍ ?"
അവര്‍ പൊതി നിവര്‍ത്തി ഉയര്‍ത്തി കാട്ടി പറഞ്ഞു
'വേണ്ടി വന്നാല്‍ ഞങ്ങള്‍ പ്രധാനമന്ത്രി യുടെ ഓഫിസിലും പോകും...
ഞങ്ങള്‍ ആരാ മോന്‍ ...!!!

ഫൈസല്‍ കണ്ണത്തുംപാറ.


<<<

ദാരിദ്ര്യംഒരു വാര്‍ത്ത കേട്ടു .
കാര്‍ഡ്‌ വിതരണം ഉണ്ട്. ദാരിദ്ര്യം രേഖപ്പെടുത്തിയ കാര്‍ഡ്‌.
അയാള്‍ കാറെടുത്ത് ചെന്നു. സൂത്രത്തില്‍ കാര്‍ഡ്‌ ഒപ്പിച്ചെടുത്ത സന്തോഷത്തില്‍ മടങ്ങി. വീടിന്‍റെ കോലായിലെ ഇറ്റാലിയന്‍ ടയില്‍സിന്‍റെ തണുപ്പില്‍ കാലുവെച്ചു ആട്ടുകസേരയില്‍ ഇരുന്നു പൂന്തോട്ടത്തിലേക്ക്‌ നോക്കി ഓര്‍ത്ത്‌ രസിക്കവേ ഒരു ദീനരോദനം,
"എന്തെങ്കിലും തരണേ ..."
അയാള്‍ ഒരു നാണയ തുട്ടെടുത്ത് നീട്ടി.
" ശല്യം !"
യാചകന്‍ വാങ്ങിനോക്കി, തിരിച്ചു നല്കിയിട്ടു പറഞ്ഞു.
"ഫൂ... ദരിദ്രവാസി..."

ഫൈസല്‍ കണ്ണത്തുംപാറ.
(ആരാമം, ജൂണ്‍ 2008)

ആധുനിക രഹസ്യം

മിനി കഥ.


" പ്രണയപ്പിരാന്ത്‌ തലക്ക് പിടിച്ചപ്പോഴാണ് അവന്‍ ഓഫറുകളെ കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത് ;...
ഇപ്പോള്‍ അവന്‍റെ കയ്യില്‍ ഇരുപത് സിമ്മുകളുണ്ട് , ഇരുനൂറില്‍പരം ഓഫറുകളും...!!! ദിവസക്കൂലി അഞ്ഞൂറു കിട്ടിയിട്ടും കണക്ക്‌ ബുക്കില്‍ കടബാധ്യത പെരുകുന്നതിന്‍റെ ഗുട്ടെന്‍സ് ചോദിച്ചപ്പോഴാണ് അവന്‍ ആ രഹസ്യം പറഞ്ഞത്...!!
ഫൈസല്‍ കണ്ണത്തുംപാറ.

പുരോഗതിയുടെ വഴികള്‍

മിനി കഥ.


മൊബൈല്‍ ടവറിന് കുഴി എടുക്കാന്‍ തുടങ്ങിയപ്പോള്‍ പരിസരവാസികളുടെ മുദ്രാവാക്യം;
" വേണ്ടേ വേണ്ട ... ആളെ കൊല്ലും ടവര്‍ വേണ്ട" എന്ന്.
എതിര്‍പ്പിനിടയിലൂടെ ടവര്‍ പൊങ്ങിയപ്പോള്‍ " പോരാ പോര റേഞ്ച് പോര " എന്നായി. മുദ്രാവാക്യം വിളിച്ചവരുടെ മക്കളുടെ പരാതി, റേഞ്ച് വന്നപ്പോഴോ നെറ്റിന് സ്പീടില്ലെന്നായി. മനുഷ്യസമുദായം പുരോഗതിയിലേക്ക് കുതിച്ചത് ഇങ്ങനെയൊക്കെയാണെന്ന് ചരിത്രകാരന്‍ പ്രസംഗിച്ചത് അങ്ങിനെയൊക്കെയാണ്.


ഫൈസല്‍ കണ്ണത്തും പാറ.