മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!
                        രഹസ്യ -പരസ്യം


വാര്‍ധക്യം ചുളിവു വരച്ച അമ്മായിംമയുടെ മുഖത്ത് കുഞ്ഞിക്ക ദീസ  ചെളിപുതഞ്ഞ ചൂല്കൊണ്ടടിച്ചു. ഊന്നു വടിയും  കുത്തി ചോദിക്കാന്‍ ചെന്ന അമ്മോച്ചനു നേരെ  കല്ല് ഉരല്‍ ഉരുട്ടി വിട്ട് ഭീഷണിപ്പെടുത്തി.!!!

   സെറാമിക്ടൈല്‍സ് പാകിയ വലിയ വീടിന്‍റെ ചുമരുകള്‍ വിറച്ചുപോയി.
   ഭര്‍ത്താവ് വന്നപ്പോള്‍ഇരകള്‍പരാതിഉയര്‍ത്തും മുമ്പേ കള്ളകരച്ചിലോടെ കുഞ്ഞിക്കദീസ പറഞ്ഞു

  ''ങ്ങടെ-തന്തയും തള്ളയും- ന്നെ ചൂലുകൊണ്ട് അടിച്ചു ,ഉരലുകൊണ്ട് കുത്തി ....ഓര്‍ത്തോ -ന്‍റെ ബാപ്പക്ക് മൂന്നു ബസ്സ്‌ ഉണ്ട്.ആനയും റബ്ബര്‍ തോട്ടവുമുണ്ട്,ഞാനൊന്നു ഫോണ്‍ വിളിച്ചാല്‍ ,,ങേ ''

    കണ്ണുനീരില്‍ മനസ്സലിഞ്ഞ ഭര്‍ത്താവ് കുഞ്ഞുക്കദീസയുടെ ഓരം ചേര്‍ന്ന് മാതാപിതാക്കളെ തീപാറും പോലെ നോക്കി.

  ആ വര്ദ്ധഹ്രദയങ്ങള്‍ തേങ്ങി  ''ന്‍റെ റബ്ബേ ...!!

  ഒരു നാഴിക കഴിഞ്ഞു കാണും . കഞ്ഞിപ്പാത്രതിന്നു മുന്നില്‍ ഇരുന്ന ഭര്‍ത്താവ് കണ്ണ് ചുവപ്പിച്ചു ചോദിച്ചു.

  ''എന്താടീ കഞ്ഞിയില്‍ ഉപ്പിടാഞ്ഞത്? മരമണ്ടി.കുഞ്ഞുക ദീസ ..''

  കുഞ്ഞുക്കദീസ ഒന്ന് തുള്ളി.പിന്നെ കഞ്ഞിക്കലം  ഭര്‍ത്താവിന്‍റെ തലയിലേക്ക് കമഴ്ത്തിയിട്ട്‌ ന്ജളിഞ്ഞു നിന്ന് പറഞ്ഞു''ന്‍റെ ബാപ്പാക്ക് ബസ്സുണ്ട് ആനയുണ്ട് റബ്ബര്‍ തോട്ടമുണ്ട് ..ഞാനൊന്നു ഫോണ്‍ ഞാക്കിയാല്‍ ഹാ ...!

   കുറേപേര്‍ ആവത് ശ്രമിച്ചിട്ടും കഞ്ഞിക്കലം തലയില്‍ നിന്ന് ഊരാന്‍ ഭര്‍ത്താവിന്നു കഴിഞ്ഞില്ല .കഞ്ഞിക്കലതിനുള്ളിലെ ഇരുട്ട് അയ്യാളെ വല്ലാത്തൊരു തീരുമാനത്തിലെത്തിച്ചു

      ''കുഞ്ഞുക്കദീസ ഈസ് ഡാവോഴ്സ്''

     കുഞ്ഞുക്ക് ദീസ യുടെ  രണ്ടാം കെട്ടുംഅങ്ങനെ പൊട്ടി

    കുഞ്ഞുക്ക്ദീസ ഇപ്പോള്‍ വീട്ടില്‍ ഇരിപ്പാന്നു.മൊബൈലില്‍ കാസ്റ്റ്മാര്‍ കെയറിലേക്ക് വിളിക്കലാണ്ണ്‍ മുഖ്യ ജോലി.കാശുപോകാതെസോള്ലാമല്ലോ..!!!
  ഈ രഹസ്യങ്ങളൊക്കെഞാന്‍ അറിഞ്ഞത്-മൂന്ന് ബസ്സും ആനയുംറബ്ബര്‍ തോട്ടവും ഉള്ള ആളുടെ മകളുടെ വിവാഹ പരസ്യത്തിലേക്ക് വിളിച്ചപോഴാണ്ണ്‍.

  ഇനി ഓളെ കേട്ടിയാലറിയാം കുഞ്ഞുക്ക്ദീസ ശരിക്കും ആരാണെന്ന്...!!!
  
   

No comments:

Post a Comment