മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

                          അരുവിപോലെ  ഓര്‍മ്മകള്‍


ഓര്‍ക്കുബോള്‍ ചിരി തോന്നുന്നു...
കണ്ണത്തുംപാറ  അങ്ങാടിയില്‍  കച്ചവടക്കാരന്‍  എന്ന നിലയില്‍  വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു .  എങ്ങനെ  ചിരിക്കാതിരിക്കും !  ശരീരം  മുക്കാലും തളര്‍ന്ന ഒരാളുടെ  കച്ചവടത്തില്‍  ഇത്തിരി  അതിശയമുണ്ടാകുമല്ലോ !? ദുരന്തം  നക്കിയ ആ   കഥ  പറഞ്ഞാല്‍ ഞട്ടും.  .അങ്ങനെയുള്ള ഞാന്‍  കച്ചവടം  ചെയ്യുകയാണ്,.,ജീവിതത്തിന്‍റെ അര്‍ഥം തേടിയുള്ള ചെറു യാത്രപോലെ  ...

        കടയില്‍  എത്തണമെങ്കില്‍പോലും  എനിക്ക്  വാഹനം വേണം. അതി ല്‍ കയറാനോ  ഇറങ്ങാനോ  എനിക്കാവില്ല  ..എത്ര ഓട്ടോ ഡ്രൈവര്‍മാര്‍ ഒരുകുഞ്ഞിനെയെന്നോണ്ണം  എന്നെ എടുത്തിരിക്കുന്നു . അപ്പോഴെല്ലാം    ഞാന്‍ മനസ്സാ  നന്ദി പറയും .  ഇവനെയും  വണ്ടിയെയും  കാക്കണേ  റബ്ബേ .!

 കടയില്‍  ഫോണുകളുടെ  നടുവിലായിരുന്നു  മുമ്പ്  ഇരുത്തം . .ബൂത്തുകള്‍ വളരെ  ലാഭമുള്ള  കാലമായിരുന്നു  . സെകന്‍റ്റുകള്‍  പണമായി രൂപാന്തരപ്പെടുന്നത്  കാണാന്‍  ഹരം  തന്നെയായിന്നു.  മനുഷ്യ ജീവിതത്തിന്‍റെ വ്യത്യസ്ത്ങ്ങളായ  മുഖങ്ങള്‍  വിളിച്ചുപറയുന്നത്‌  കേള്‍ക്കുന്നതും  ഹരമാണ്ണ്‍

 . കുറെ പണമുണ്ടാക്കി , ഒക്കെ ചിലവായിപ്പോയി . പിന്നെ  മൊബൈലും നെറ്റും  രംഗം കയ്യടക്കിയപ്പോള്‍  ബൂത്തുകള്‍  മരണ മണ്ണി   കേട്ടു .പിടിച്ചുനില്‍ക്കാന്‍  ഞാനും  പുതുവഴി  തേടി.   മിട്ടായി ഭരണികളും   റീചാര്‍ജ് കൂപ്പനുകളും  അങ്ങനെ കുറെ  ലോട്ട് ലൊടുക്ക്  സാധനങ്ങളുമായി  ഇരുത്തം തുടര്‍ന്നു  ...
സംഗതി ഹരം തന്നെയാണ്,     മിടായികള്‍ കുറെ ഞാന്‍ തിന്നും . സൌഹ്രദംഭാവിച്ചു  കുട്ടികള്‍  മിട്ടായി  വാങ്ങി  പോകും.  ചിലര്‍  ക്ര്ത്യമായി കാശ് തരും , മറ്റു ചിലര്‍ക്ക് ഭയങ്കര  മറവിയാന്ന്. കിട്ടാനുള്ളത്  ഭയങ്കര ഓര്‍മയും ..! മനുഷ്യന്‍  വല്ലാത്തൊരു   ജീവിതന്നെയെ ന്ന്‍ ഞാന്‍ ആലോചിച്ച് പോകും,   എന്തല്ലാം ജീവിതാവസ്ഥകള്‍  എത്ര തരം മനുഷ്യര്‍ ..!

  അങ്ങനെയിരുന്ന്‍ ആലോചിക്കാന്‍ നല്ല ഹരമാണ് .ഞാന്‍ ഓര്‍മകളില്‍ പരതി നോക്കും . ഈ അങ്ങാടിയെ  കണ്ണത്തുംപാറ  എന്ന് ആദ്യം വിളിച്ചത് ആരായിരിക്കും ?!  ആരാണ്ണ്‍ ആദ്യം ഇവിടെ  ഒരു കട തുടങ്ങിയത്?

പലപ്പോഴും  ഞാന്‍ പലരോടും   ചോദിച്ചു .ക്രത്യമായി  ആരും ഒന്നും പറഞ്ഞില്ല.. ജീവിതത്തിന്‍റെ  തിരക്കുകല്‍കപ്പുറം  അവര്‍ക്ക്  അത്യഗാത ചിന്തകളൊന്നുമില്ല  .  എന്നാലും  എനിക്ക്  ചിന്തിക്കണ്ണം   . എത്രയോ തലമുറകള്‍ ഇവിടെ ജനിച്ചു മരിച്ചു പോയില്ലേ ?!  ഞാനും മരിക്കും.   പുതിയ തലമുറ വരും !- മുബ്  കാളവണ്ടി  യുഗത്തിനും  മുംബ് ഇവിടെ  കൊടും കാടവാനാലേ  സാധ്യത ?! , സിംഹവും  ആനയും  പുലിയും  സ്വതന്ത്രമായി വിഹരിച്ച കാട് .  പിന്നെ ആരോ  ഒരാള്‍ കാട്ടുഫലങ്ങള്‍  അന്വഷിച്ചു  ഇവിടെ എത്തി കാന്നണ്ണം.   പിന്നെ അയാളുടെ തലമുറകള്‍... വളര്‍ന്നു വളര്‍ന്നു   അവര്‍ കുടുംബമായി സമുദായമായി അങ്ങാടിയായി  വികസിച്ചുകാന്നും ..!അങ്ങനെയോക്കെയാണ്ണ്‍ല്ലോ നാഗരികതകള്‍ ജന്മം കൊള്ളുന്നത്‌  !

ഏതായാലും  അങ്ങാടിയുടെ പടിഞ്ഞാറ്   ഭാഗത്ത്  പാറക്കൂട്ടങ്ങള്‍കണ്ട  ഓര്‍മ എനിക്കുണ്ട് .   ഇപ്പോഴവിടെ  രണ്ടു നില  കെട്ടിടമാണ് . എങ്കി ലും സുന്തരമായ ഒരു ശില്പംപോലെ   പാറയുടെ  ചെറു ശേഷിപ്  ഇപ്പോഴും  ബാകിയുണ്ട് പാറകളുടെ  ഈ സംഗമത്തെ നോക്കി മുമ്പാരോ കണ്ണത്തും പാറ എന്ന് വിളിച്ചു കാണണം ..!!.!

   തലമുറകളായി കൈമാറിവന്ന  ആ പേര്  അങ്ങനെ  ഞാന്‍എന്‍റെ  മരണത്തിന്‍റെനിഴല്‍ എന്ന  പുസ്തകത്തിന്‍റെ ചട്ടയില്‍ രേഖപ്പെടുതിയിട്ടുണ്ടായിരുന്നു  . ഫൈസല്‍ കണ്ണ ത്തും പാറ എന്ന്-. അതുവായിച്ചിട്ടും കുറെ അന്വേഷണമുണ്ടായി  ''

 എവിടയാ ഈ കണ്ണ ത്തും  പാറ  ?!

  ഞാന്‍ പറഞ്ഞു ''ഒരുപാട് ദൂരത്തോന്നുമല്ല.- ഭൂമിയില്‍ തന്നെയാ ...എവിടേക്ക് വിമാനമില്ല .തീവണ്ടിയുമില്ല.  ബസ്സുമില്ല   ..കുറെ നല്ലവരായ ഓട്ടോക്കാരുണ്ട്‌  ,അവര്‍ കയറ്റികൊണ്ട്‌ വരും . കാശ് കൊടുത്താല്‍ മതി,

  അങ്ങനെ  വരുമ്പോള്‍  വലിയ മുന്നു   മലകള്‍ കാണാം  .പടിഞ്ഞാറ് മുടകൊഴി മല . അതിന്‍റെ നെറുകയില്‍ വികസന  വിളംബരം പോലെ മൊബൈല്‍ ടവര്‍ ഉണ്ട് . ഓര്‍ക്കുക  ആ ടവറിനു  ചുറ്റും  കുറുക്കന്മാരുടെ  ഗുഹകള്‍ ഉണ്ട് . കിഴക് കൂരന്‍ മലയാണ്..റബര്‍ മരങ്ങളാല്‍ പച്ച തൊപ്പി ധരിചിരിക്കുകയാന്നത്. തെക്ക് കുളങരമലയും.!!

   മുടക്കൊഴി മലയുടെ ഗര്‍ഭത്തില്‍ നിന്നാണ് അയ്യന്‍ ചോലയുടെഉല്‍ഭവം. വറ്റാത്ത  ആ തെളിനീരുറവ  ഒര്ല്‍ഭുതമാണ്ണ്‍ചാഞ്ഞും   ചെരിഞ്ഞും ഒഴുകി കവുങ്ങിന്‍ തോട്ടങ്ങളും പിന്നിട്ടു  കണ്ണത്തുംപാറയെ   ഒന്ന് തൊട്ടു  വിശാലമായ നെല്‍ വയലുകളും  കടന്ന്  അരുവിയായ്  പിന്നെ പുഴയായ്. നാട്ടുവര്‍ത്തമാനങ്ങ ളും പേ റി  അറബി കടലിലേ ക്ക്‌ ചേരുന്നു .

 കണ്ണത്തുംപാറയുടെ വര്‍ത്തമാനങ്ങള്‍ അങ്ങനെ സര്‍വ്വ വ്യാപിയാകുന്നു!

   ആ അരുവിയില്‍ ഒട്ടനേകം മത്സ്യങ്ങള്‍ പാര്‍ക്കുന്നുണ്ട് .തവളയും നീര്‍കോലിയും  സ്വര്യവിഹാരം നടത്തുന്നുണ്ട്  . അനേകം സ്ത്രീ പുരുഷന്‍മാര്‍ അതില്‍ കുളിക്കുന്നുമുണ്ട്  .സ്ത്രീകള്‍ക്ക് തോട്ടിലെതിയാല്‍ അര്‍ദ്ധനഗ്നകളാകാന്‍  ഒരു മടിയുമില്ല .  അതിനെചൊല്ലി ഭര്‍ത്താക്കന്മാര്‍ എത്ര തവണ  ഭാര്യമാരെ നുള്ളിക്കാണും ..അറിയില്ല .

പണ്ടൊരു കാമഭ്രാന്തന്‍ സുന്തരമായ ആകുളിക്കഴ്ച കാണ്ണാന്‍ നെല്‍വയലില്‍ മറഞ്ഞിരുന്ന കഥയുണ്ട് . അങ്ങനെ കണ്ടു രസിക്കുന്നതിനിടെ  സ്ത്രീകള്‍ക്ക് ആ  മണം കിട്ടി . ഉള്ളത്  വാരിച്ചുറ്റി   സ്ത്രീകള്‍ പതുങ്ങി ചെന്നു .പിന്നെ അടിയോടടിയായിരുന്നു  ചിലന്തി  വലയില്‍   കുടുങ്ങിയ   പാറ്റയെപോലെ കാമഭ്രാന്തന്‍ ചെളിയില്‍ കിടന്നു പുളഞ്ഞു

''  അതിനു ശേഷം ചൂണ്ടയിട്ടിരിക്കുന്നവര്‍പോലും ഇടം കണ്ണിട്ട് മാത്രമേ പെണ്‍കടവിലേക്ക് നോക്കൂ .

   ഇനിയും എത്രയോ കഥകള്‍ ആ തോടിനു പറയാനുണ്ടാവും .'അതില്‍ മുങ്ങിക്കുളിച്ച എത്ര തലമുറകള്‍ മരിച്ചു പോയി .അവയിലോരാളായി ഞാനും മരിക്കും . പക്ഷേ തോട് മരിക്കുമോ ?  ഒരു പക്ഷേ അനഅന്തമായ പ്രവാഹത്തിനിടക്ക് അതൊരു പുഴയായി പരിണഃമിക്കുമായിരിക്കാം, എത്രയോ തലമുറകള്‍ ഇനിയും കുളിക്കുമായിരിക്കാം    അതുമല്ലങ്കില്‍ അതിനെ കൊന്നു മുകളിലൂടെ ടറോഡ് ഉണ്ടാക്കുമായിരിക്കാം!

    എന്നാലും എനിക്ക് ആ അരുവിയെ മറക്കാനാവില്ല .അതിലേക് ഇറങ്ങിയാന്നല്ലോ  അവസാനമായി ഞാന്‍ കയ്യും മുഖവും കഴുകിയത് !!

.വല്ലാത്തൊരു ക്ഷോഭത്തോടെ ഒഴുകുകയായിരുന്നു അപ്പോഴത് . കലങ്ങി മറിഞ്ഞു തണുപ്പ് പുതച്ച്പാല്‍ചായപോലെ...

ഞാന്‍ ഓര്‍ക്കുന്നു .അടുത്ത ഒനുരണ്ടു കാല്‍വെപ്പുകള്‍ക്ക് ശേഷമാണല്ലോ ആ വീഴ്ച ഉണ്ടായത്.നട്ടെല്ലിന്റെ തകര്‍ച്ച...നിശ്ചലതയുടെ ലോകത്തേക്കുള്ള ജീവിതത്തിന്‍റെ പരിവര്‍ത്തനം ..

അതിനു ശേഷം  ഞാന്‍ ആ അരുവിയെ കണ്ടിട്ടില്ല .ഭൂമിയില്‍ കാലൂന്നി കുനിഞ്ഞു മുഖം കഴുകിയിട്ടില്ല...!എങ്കിലും ഞാനൊരു കച്ചവടക്കാരനാണ്.എണീക്കാന്‍ വയ്യാത്ത  നടക്കാന്‍ വയ്യാത്ത കുത്താന്‍ വരുന്ന ആനയെ കണ്ടിട്ട് ഓടാന്‍ ശ്രമിക്കാത്ത കച്ചവടക്കാരന്‍ ..!

എങ്ങനെ ചിരിക്കാതിരിക്കും ?! ഓര്‍ത്തു ചിരിക്കാതിരിക്കും ...!!!?
  

1 comment:

  1. പ്രിയ ചെങ്ങായി, ഞാൻ വളരെ നാളുകളായി ബ്ലോഗിൽ എന്തെങ്കിലും കുറിച്ചിട്ട്. ദിവസങ്ങൾക്ക് മുമ്പ് റോഡ് വികസനത്തെ കുറിച്ച് ഒരു പ്രതികരണം മാധ്യമം പത്രത്തിന് അയച്ച് കൊടുത്തു. കൊടുത്തത മുഴുവൻ അതിലില്ലായിരുന്നു. അത് മുഴുവൻ ഒന്ന് ബ്ലോഗിൽ പോസ്റ്റ് ചെയ്യതിറങ്ങുമ്പോൾ നിങ്ങളെ കണ്ടു. അറിഞ്ഞു.കണ്ണത്തും പാറയെ കണ്ടു. ആശംസകൾ......... പടച്ചവൻ അനുഗ്രഹിക്കട്ടെ................

    ReplyDelete