മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

                    ഖിയാമം പോലൊരു   കാറ്റ് 




മഴ ചാറി വീഴുന്ന പതിവ്   പ്രഭാതങ്ങള്‍ക്ക്  പകരം മഞ്ഞിന്‍റെ വെളുപ്പ് പുതച്ച സുന്തര പ്രഭാതമാണ് അന്ന് അയാള്‍  ജനല്‍ തുറന്നപ്പോള്‍ കണ്ടത് ..

പാതി വെളിച്ചത്തില്‍  ആ മനോഹര  ദ്രശ്യം അയാള്‍  കുറെയധികം  നോകി .!

പ്രഭാത കര്‍മങ്ങള്‍ക്ക് ശേഷം   അയാള്‍ ഓട്ടോയില്‍ കയറി കടയിലേക്ക് പോയതും മഞ്ഞിന്‍റെ  മൂടുപടത്തിനുള്ളിലൂടെയാണ്.

        പതിവുപോലെ   അയാള്‍  കടയില്‍ വീല്‍ചെയറില്‍ ഇരുപ്പുറപ്പിച്ചു . എടുത്തു  ഇരുത്തിയപ്പോള്‍ ഇരുന്നു തുടങ്ങി എന്ന് പറയുന്നതാവും ശരി. ഒരപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട്പോയിരുന്നു അയാള്‍ക്ക്‌ ...

കടയിലെ  എല്ലാം ഒന്ന് ക്രമപ്പെടുത്തി  മഞ്ഞു വീഴുന്ന ആകാശ നീലിമയിലേക്ക്  നോക്കി അയാള്‍  ഇരിക്കവെ. ഒന്ന് രണ്ടു കസ്റ്റമേഴ്സ് വന്നു  .ഇടപാടുകള്‍നടത്തുന്നതിനിടെ  അവരും പറഞ്ഞു

   ''ഇന്നു നല്ല കാലാവസ്ഥയാ ...!!''

   അയാളുടെ ചിന്തകള്‍ പിന്നെ അതിനു പിറകെ പോയി  .-- കാലാവസ്ഥയുടെ  കണിശമായ  പരിണാമങ്ങള്‍ ..ഭൂമി  ആകാശം     മഴ.  വെയില്‍ .മഞ്ഞ്...

ഈ ചെറിയ ജീവിതത്തിനിടക്ക് മഴയും   വെയിലും  മഞ്ഞും  ഈഭൂമിക്കു മുകളില്‍ എത്ര വട്ടം വന്നു പോയി. . .പ്രപഞ്ചത്തിന്‍റെ  അനന്തതയിലെവിടെയെങ്ങിലും  ഇപ്പോ മഴ പെയ്യുന്നുണ്ടാവുമോ  ? അവിടെയൊക്കെ കാലാവസ്ഥ എങ്ങനെയായിരിക്കും?  ചൊവ്വയില്‍ ആയി രത്തി അഞ്ഞൂ റു  കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാറുണ്ടന്ന്  കേട്ടിട്ടുണ്ട്...! അങ്ങിനെ ഒരു കാറ്റ് എവിടെയെങ്ങാനും   വീശിയാല്‍ ...ഹോ !

   ഓര്‍ത്തു  ചിരിച്ചുകൊണ്ട്   അയാള്‍  റോഡിലേക്ക് നോകി . ഇന്നലെ വീണ മഴയുടെ വെള്ളം ഇനിയും വറ്റിയിട്ടില്ല . ആ വെള്ളത്തില്‍  ആകാശ നീലിമ  കാണാന്‍ എന്തോരഴ്ക് . ! 

അതിനരികെ നടന്നു   പോയവരുടെ പ്രതിബിംബതിനെല്ലാം സ്വല്പം നീളകൂടുതളുണ്ടല്ലോ  എന്നയാള്‍കണ്ടുപിടിച്ചു് ! .റോഡിനു മറുവശത്തിരിക്കുന്ന മല്സ്യക്കരനെയും  അയാള്‍ക്ക്‌  കാവലിരിരിക്കുന്ന  പൂച്ചയുടെയും ചലനങ്ങള്‍  ആ  വെള്ളത്തില്‍ നോക്കി  അയാള്‍  ആസ്വദിച്ചു . പതിവില്ലാത്ത വിധം കുരുവി കൂട്ടങ്ങള്‍ അങ്ങാടിയില്‍ പറന്നിറങ്ങുന്നതും    കണ്ടപ്പോള്‍ അയാള്‍ക്കും  തോന്നി

   '' ഇന്നു ഒരു സുന്തര ദിനം തന്നെ ''

    ;പിന്നെ എന്താണ് സംഭവിച്ചത് ..?

    റോഡില്‍ വെറുതെ നിന്ന ഒരാള്‍ പടിഞ്ഞാറു നോക്കി പറയുന്നത് കെട്ടു

''വരുന്നുണ്ട് - ആകാശം ഇടിച്ചു പൊളിച്ചു മഴ വരുന്നുണ്ട് ..!

    ഇറയത്തെ വിടവിലൂടെ അയാളും  നോക്കി . 

ഉള്ളം ഒന്ന് നടുങ്ങിപ്പോയി  .ഉരുണ്ടു കൂടിയ മേഘങ്ങളുടെ  ഭീമാകാര രൂപം അയാള്‍   മുപ് കണ്ടിട്ടുണ്ടായിരുന്നില്ല .. ആകാശം കീറി മുറിച്ചു  ഭൂമിയിലേക്ക് വീഴുന്ന മിന്നല്‍ പിണരുകള്‍ ഞട്ടലുണ്ടാക്കുന്നു .. നോക്കി നില്‍ക്കെ വിഴുങ്ങാന്‍ ഭാവത്തില്‍ അവ അടുത്ത് വന്നു

     പിന്നെ എല്ലാം പെട്ടന്നായിരുന്നു

   ഒരു ഊത്ത്   പോലെയാണ് ആദ്യം കാറ്റ് വന്നത് ..!!അടുത്ത വരവ് ആരവം പോലെയും! .മൂനാമത്തെ വരവോടെ ചുറ്റും ശട-പടാ എന്ന ശബ്ദം പൊങ്ങി ..!!എല്ലാം ഒന്ന് ഇളകി മറിയുന്നതും കണ്ടു
.
അതോടെ   ചുറ്റുപാടും പെട്ടന്ന് പേടി പ്പെടുത്തുന്ന ഒരു വെളിച്ചം ഇരച്ചു കയറി . മരങ്ങളൊക്കെ നിലം  പോത്തിയപ്പോഴുണ്ടായ   അപൂര്‍വ്വ വെളിച്ചം !!

എന്തൊക്കെയാണ്‌ മറിഞ്ഞു വീണത്‌ .?!  വീടുകളുടെ മേല്‍കൂര എവിടെ ?. വാഹനങ്ങള്‍ നിര്‍ത്തിയിടത്ത് ഇല്ല.. ഇലക്ട്രിക്‌  പോസ്റ്റുകള്‍ തകര്‍ന്നു കിടക്കുന്നു .. അങ്ങാടിയിലെ ജനമൊക്കെ എവിടെ ?  കാറ്റിന്‍റെ ചുഴിയില്‍ പെട്ട ഒരു പക്ഷി ലക്‌ഷ്യം തെറ്റി അയാളുടെ  മുന്നില്‍ വന്നു വീണു . ഇരുള്‍ മൂടിയ മേഘക്കൂടം വലിയ തുള്ളികള്‍ എറിഞ്ഞു ശീഘ്രം നീങ്ങി .

അയാള്‍  ഭീതിയോടെ ഖിയാമത്ത്‌ നാളിനെകുറിച്ചോര്‍ത്തുപോയി ..ആകാശം പൊട്ടിപ്പിളരുന്ന ,മലകള്‍ പഞ്ഞി പോലെ പറക്കുന്ന ഭൂമി  പത്തിരി പോലെ പരന്നു  പോകുന്ന    ഭീകര ദിനം ..! റബ്ബേ ..ലോകം അവസാനിക്കുകയാണോ ?

ഇരുള്‍മൂടിയ    ആകാശം   പോലെ    മനസ്സ്   വിറ കൊണ്ടു

    പത്തു മിനിട്ട് കഴിഞ്ഞപ്പോഴാണ് എല്ലാത്തിനും   ഒരു  വ്യക്തത വന്നത്- .സംഗതി   ഒരു   കൊടുംക്കാറ്റായിരുന്നു .പടിഞ്ഞാറു നിന്ന് വന്ന കാറ്റ് വടക്കോട്ടും തെക്കോട്ടും വീശിയിട്ടുണ്ട്.   ബേജാറോടെ അയാള്‍  ഉമ്മയെ വിളിച്ചു നോക്കി .ഉമ്മ പറഞ്ഞു

''അടുക്കളക്ക് ഇപ്പോ ആകാശമാ മേല്‍കൂര .!

  അയാള്‍  ബന്ധപ്പെട്ടവെര്‍ക്കെല്ലാം വിളിച്ചു .നാശങ്ങ്ളുടെ പലേ കണക്കുകളാണ് എവിടെയും .!അയാള്‍ക്  ഭയമായി ...

   ആരങ്കിലും മരിച്ചു കാണുമോ? ബാപ്പ എവിടെക്കാണ്ണ്‍  പോയത് ?സഹോദരിമാര്‍ വീടിലുണ്ടോ ?ആട് പശു കോഴി .മാവില്‍ കൂട് വെച്ച തത്തയും കുഞ്ഞുങ്ങളും ...!

    കലങ്ങി മറിഞ്ഞ്ആകാശത്തിലേക്ക് നോക്കി  അയാള്‍  ചോദിച്ചു

 ''റബ്ബേ എന്താന്ന്   ഇതിന്‍റെയൊക്കെ പൊരുള്‍?   സുന്തരമായ ഒരു ദിവസത്തെ എത്ര പെട്ടന്നാണ്  നീ  ദുഖകരമായ ദുരന്ത ദിനമാക്കിയത്?!!

   എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ ആരാധനാലയങ്ങളില്‍ ജനം വര്‍ദ്ധിച്ചത് അയാള്‍  കണ്ടു .അഴിമതിക്കാര്‍ക്കും .കള്ളന്മാര്‍ക്കും .പീഡന വീരന്മാര്‍ക്കുമൊക്കെ പെട്ടന്ന്‍ ഭക്തി വര്‍ദ്ധിചിരിക്കുന്നു.   കാറ്റിന്‍റെ ചെറിയ അനക്കങ്ങളെ പോലും ജനം ഭീതിയോടെ നോക്കുന്നു. കാറ്റിനെ ക്കുറിച്ച റേഡിയോ മുന്നറീപ്പ് വരുമ്പോള്‍  ജനങ്ങളുടെ മുഖം ഭീതി കൊണ്ട് നിറയുന്നു   ...

   അയാള്‍ ചിന്തിച്ചു ''മൂക്കിലൂടെ കയറിയിരങ്ങുന്നതും കാറ്റ് !കുളിരായ് വീശുന്നതും  കാറ്റ് ! കൊടുംകാറ്റായി തകര്‍ക്കുന്നതും കാറ്റ് !

 സത്യത്തില്‍ കാറ്റ് ഒരു മഹാ സംഭവം തന്നെ യല്ലേ?..കവിതയിലായാലും കഥയിലായാലും ഭൂമിയിലായാലും  ചോവ്വയിലായാലും ...!!!

No comments:

Post a Comment