മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

                സ്നേഹ യുഗം

   വികസിച്ച് -  വികസിച്ച്   മനുഷ്യസമുദായം  ഇന്റെര്‍നെറ്റ് യുഗവും പിന്നിട്ട്  സ്നേഹ യുഗതിലെത്തി..
അവിടെ സ്നേഹ തുരുത്ത്  എന്ന ബോഡ്  തൂകിയ കടക്ക് നേരെ വിരല്‍ ചൂണ്ടി അയാള്‍ അവളോട് പറഞ്ഞു  

   ''വരൂ  നമുക്ക് അല്‍പ്പം സ്നേഹം വാങ്ങിക്കാം''

    സ്നേഹം   വില കൊടുത്തുവാങ്ങി   ദേഹത്ത് പൂശിയ  അവര്‍ കടല്‍ക്കരയിലും ഐസ്ക്രീം  പാരലരിലും
ആല്‍ച്ചുവട്ടിലുംമോക്കെയായി  സ്നേഹിച്ചു  നടന്നു ...

ക്രമേണ  പൂശിയ  സ്നേഹം  ഫോണിലെ  ബാലന്‍സ്  പോലെ
കുറഞ്ഞു  വന്നപ്പോള്‍  അവര്‍ വീണ്ടും സ്നേഹം വാങ്ങിക്കാന്‍ കടയിലേക്ക് പാഞ്ഞു .കടയില്‍ അപ്പോള്‍  നല്ലതിരക്കായിരുന്നു.
..
    ഒരിറ്റ് സ്നേഹം വില കൊടുത്താണങ്കിലും വാങ്ങിക്കാനുള്ള തിരക്ക് .....!!

    യുഗാന്തരങ്ങളെക്കുറിച്ച്   മണ്ടണ്ടന്‍ മൂസ്സപ്പ ഘാടമായി ചിന്തിച്ഛപോള്‍ വീണ്‌ക്കിട്ടിയ ചെറിയ അറിവത്രെ ഇത് .
     കൂയ് ...!!!
'

No comments:

Post a Comment