മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

തെണ്ടി ആര്?

മിനി കഥ

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ ചെഞ്ചായം പൂശിയ സുന്ദരമായ കടല്‍ത്തീര സഹ്യാന്നം, നല്ല തിരക്ക്...
കടല്‍ താണ്ടി വന്ന കുളിര്‍ കാറ്റിന്‍റെ അനുഭൂതി ഏറ്റു ഞാനിരിക്കവേ ...
മുഷിഞ്ഞ വസ്ത്രം ഉടുത്ത ജടപിടിച്ച മുടിയുള്ള ഒരാള്‍ വേചു വേച്ചു വന്നിട്ട് പറഞ്ഞു
''വല്ലതും തരണേ..."
ഞാന്‍ ഒരു പുത്തന്‍ നോട്ട് അയാള്‍കു കൊടുത്തു. നന്ദിയായി ഒന്നുപുഞ്ചിരിക്കുക പോലും ചെയ്യാതെ അയാള്‍ നടന്നു. ജീവിതമാകുന്ന മഹാ സമസ്യയുടെ ദുരൂഹമായ വഴികളെ കുറിച്ച്ചിന്തിച്ച് നടന്നകലുന്ന അയാളെ ശ്രദ്ധിച്ചുഞാന്‍ ഇരുന്നു .
തിരക്കില്‍നിന്ന്‍ അകലുന്നതിനോപ്പിച്ച് അയാള്‍ ദൈന്യ ഭാവം പതിയെ ഉപേഷിക്കുന്നത് എനിക്കാദ്യം ഉള്‍ക്കൊള്ളാനായില്ല.
ദൂരെ, ആളില്ലാത്തിടത്ത് അയാള്‍ തലമുടി അഴിക്കുകയാണ്..! കടലില്‍ മുങ്ങിക്കുളിച്ച് വസ്ത്രം മാറുകയാണ്..! മുടി ചീകുകയാണ്ണ്‍!
തെണ്ടുന്നതിലും തെണ്ടിതരമോ ?! രോഷത്തോടെ പതുങ്ങി ചെന്ന് കഴുത്തിനു പിടിച്ചു ഞാന്‍ പറഞ്ഞു
''എടാ എന്‍റെ കാശ്..."
തെല്ല് പരിഹാസത്തോടെ ആപുത്തന്‍ നോട്ട് മടക്കി തന്നിട്ട് അയാള്‍ പറഞ്ഞു
'കൊണ്ടുപോടാ തെണ്ടീ..'
ആ വിളി കേട്ട് തിരമാലകള്‍ പോലും ആര്‍ത്തു ചിരിച്ചതായി എനിക്ക് തോന്നി ..,!!


ഫൈസല്‍ കണ്ണത്തും പാറ

1 comment:

  1. എല്ലാവരും ഒരു അർഥത്തിൽ തെൻണ്ടികളാണ്. അല്ലെ ഫൈസൽ ?

    ReplyDelete