മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!


'ത്രീജീ' സെലക്സന്‍

വെയില്‍വീണ് ചിതറിയ മരുഭൂമിയിലൂടെ നടന്ന് കുഞ്ഞബ്ദുള്ള എ സി പുതച്ച സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ കയറി. കൂളിം ഗ്ലാസെടുത്ത് കീശയിലിട്ടു . മറ്റേ കീശയില്‍ നിന്ന് ത്രീജീ മൊബൈല്‍ എടുത്ത് എട്ടു മെഗാപിക്സല്‍ കേമറ ഓണാകി.
നാട്ടിലുള്ള ഭാര്യ കുഞ്ഞിപ്പാത്തുവിനെ വിളിച്ചിട്ട് പറഞ്ഞു...
''എല്ലാം നോക്കി കണ്ട്, നീ തന്നെ സെലക്റ്റ്‌ ചെയൂ കുഞ്ഞിപ്പാതൂ ...''
ടയില്‍സ് പാകിയ കൊലായിലിരുന്നു മൊബൈല് നോക്കി കുഞ്ഞിപ്പാത്തുമ്മ പറഞ്ഞു ,
''ചില്ലുകൂട്ടില്‍ വലത്തേ മൂലയിലുള്ള നെക്ലയിസ്....
ഇടതു ഭാഗത്തുള്ള മോതിരം, കറുത്ത കുട്ടയിലെ വെളുത്ത കാരക്ക,
സെല്‍ഫിലെ അത്തര്‍,
ഉടുപ്പും ചെരിപ്പും...
അതൊക്കെ മതി . വില ഇപ്പൊ ഇവിടയാ കുറവ്...''
കൌണ്ടറില്‍ വെച്ച് ഒരുകൂട്ടിയ സാധനങ്ങളിലെക്ക് ഒന്നുകൂടി കേമറകാണിച്ചു കുഞ്ഞബ്ദുള്ള താകീതു പോലെ പറഞ്ഞു
'
'ഒക്കെ നിന്‍റെ സെലക്ഷനാ_ നാട്ടീ വന്നാ കണ -കുണാ വര്‍ത്തമാനം പറയരുത് .
ലീവ് കോളമാക്കരുത് ..!''
പഴയ ഓര്‍മകളിലൂടെ കുഞ്ഞിപ്പാത്തുമ്മ ചിരിച്ചു മൊബൈലില്‍ തെളിഞ്ഞ ആ ചിരികണ്ട് കുഞ്ഞബ്ദുള്ള പറഞ്ഞു
'അല്‍ഹംദു ലില്ലാഹ്......!!!


ഫൈസല്‍ കണ്ണത്തും പാറ.

No comments:

Post a Comment