മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

മിനികഥ                       പുകയുന്ന ജീവിതം 

                നഗര മദ്ധ്യത്തിലെ ഫ്ലാറ്റിന്‍റെ ഏഴാമത്തെ നിലയില്‍  ജനല്‍ ഭാഗത്ത്‌  കറുത്ത മേഘകൂട്ടം പോലെ ഒരു പുക ...!
അപായ സൈറന്‍ മുഴക്കി ഫയര്‍ എന്‍ജിന്‍ കുതിച്ചെത്തി.പിന്നെ വളരെ സൂഷ്മതയോടെയുള്ള ഓപറേഷന്‍ആയിരുന്നു. 
             ഫയര്‍ സേഫ്റ്റി കൊട്ട് ധരിച്ചു . വശങ്ങളിലേക്ക് സൂഷ്മതയോടെ ശ്രദ്ധിച്ച് - തോക്കും ലൈറ്റും  ചൂണ്ടി ശബ്ദമില്ലാത്ത കാലടികള്‍ വെച്ച് കോണിപ്പടികള്‍ ചാടികയറി അവസാന വാതിലും ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോള്‍ കണ്ടാതോ...?
  കുഞ്ഞമ്മ ചായ ഉണ്ടാക്കുകയാണ് .!!
ഇളിഭ്യതയും രോഷവും പുറത്തു കാണിക്കാതെ ഓഫീസര്‍ ചോദിച്ചു
    "എന്താ കുഞ്ഞമ്മേ ഇത് ?"
 സംഭവഗതികലറിയാതെ കുഞ്ഞമ്മ പറഞ്ഞു
    " സ്കൂള്‍ വിട്ട് കുട്ടികള്‍ ഇപ്പോ എത്തും
       സര്‍ക്കാര്‍ ഗ്യാസ്‌ കുറ്റിവെട്ടി കുറച്ചതും പവര്‍ കട്ടിന്റെ
       അസമയത്തുള്ള   വരവും കുട്ടികള്‍ക്ക്‌ പറഞ്ഞാ തിരിയുമോ ..?
       ഓഫീസ്‌ വിട്ട് പോരുമ്പോള്‍ ഞാന്‍ കുറച്ചു ചകിരി വാങ്ങി ... "
  കുഞ്ഞമ്മ വീണ്ടും ഊതി,
    "ഫൂ..ഫൂ...ചകിരിയുടെ ഒരു പുക...  !!

ഫൈസല്‍ കണ്ണത്തുംപാറ.
       

2 comments:

  1. മാഷാഅല്ലാഹ് , നന്നായിട്ടുണ്ട് ഫൈസല്‍ .....ആശംസകളോടെ എനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു,ഒരിക്കല്‍ക്കൂടിഎല്ലാ ഭാവുകങ്ങളും....nizamudheen,kurungottil

    ReplyDelete
  2. മനസ്സ് തളരാതെ ഇനിയും കഥകള്‍ എഴുതാനാവട്ടെ

    ReplyDelete