മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

ചെക്കന്മാരുടെ തിരുവനന്തപുരം യാത്രസ്കൂള്‍ വരാന്തയില്‍ ദിവസങ്ങള്‍ നിരങ്ങിയിടും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ വന്നപ്പോള്‍ കുഞ്ഞാപ്പുവും കണ്ണനും തിരുവനന്തപുരത്തേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. കോഴി കൂവും മുമ്പേ അവര്‍ പുറപ്പെട്ടു . അതും സ്കൂള്‍ യൂനീഫോമില്‍ !
എന്‍റെ കടയില്‍ വന്ന മറ്റു സുഹ്രുത്തുക്കളോട് ഞാന്‍ പറഞ്ഞു,
''ഒരോവറില്‍ ആറു സിക്സറടിക്കാന്‍ മാത്രം പഠിച്ചാല്‍ പോര, കാര്യം നേടാന്‍ ഭരണ ശിരാകേന്ദ്രം മാത്രമല്ല സുപ്രിംകോടതി വരെ പോകാനും വേണം ചങ്കൂറ്റം..."
കുഞ്ഞാപ്പുവിനും കണ്ണനും വീരപരിവേഷമായി.
രണ്ടാം ദിവസം ഫോണ്‍ വന്നു, "ഞങ്ങള്‍ ഇതാ വരുന്നു . ഒക്കെ ശരിയായി".
അഭിമാനത്തോടെ ഞങ്ങള്‍ കാത്തിരുന്നു . വന്നതോ കണ്ണന്‍ മാത്രവും !
''കുഞ്ഞാപ്പു എവിടെ?"
''ഓനും ഞാനും ഒരുമിച്ചാ വണ്ടീന്ന് ചാടിയത്‌ , രണ്ടു ജനലിലൂടെ . പിന്നെ ഓനെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ എത്തീഎന്നാ ഞാന്‍ കരുതിയത്‌ ..."
എല്ലാവരും ബേജാറായി.
"...നിങ്ങള്‍ എന്തിനാ ആത്മഹത്യ ചെയ്യാന്‍ നോക്കിയത്? _ഷബീര്‍ ചൂടായി.
അങ്ങനെ നില്‍ക്കുമ്പോള്‍ അതാ വരുന്നു കുഞ്ഞാപ്പു ! വന്നപാടെ കണ്ണന്റെ തലക്കിട്ട് രണ്ടു മേട്ടം കൊടുത്തിട്ട് പറഞ്ഞു.
''നിന്നെ തെരഞ്ഞു ഞാന്‍ കൊയിലാണ്ടി പോയി, ഫറൂക്കില്‍ പോയി ,
പോലീസുകാര്‍ എന്നെ ചോദ്യംചെയ്തു ..."
ഞാന്‍ പറഞ്ഞു . " ആ ചാട്ടമാണ് എല്ലാംകൂടി കൊളമാകിയത്‌..."
'സത്യം പറയാലോ തീ വണ്ടി കോഴിക്കോട്ട് എത്തിയത് ഞങ്ങള്‍ അറിഞ്ഞില്ല , അതാ പറ്റിയത്
"സാരമില്ല, എവിടെ സര്‍ട്ടിഫിക്കറ്റുകള്‍ ?"
അവര്‍ പൊതി നിവര്‍ത്തി ഉയര്‍ത്തി കാട്ടി പറഞ്ഞു
'വേണ്ടി വന്നാല്‍ ഞങ്ങള്‍ പ്രധാനമന്ത്രി യുടെ ഓഫിസിലും പോകും...
ഞങ്ങള്‍ ആരാ മോന്‍ ...!!!

ഫൈസല്‍ കണ്ണത്തുംപാറ.


<<<

2 comments:

  1. പാവം കുട്ടികൾ. അവർക്ക് ചങ്കൂറ്റം ഉണ്ട്, അത്കൊണ്ടല്ലേ അവർ ട്രെയിനിൽ നിന്നും ചാടിയത് . എന്നാലും അവർ ഒപ്പിച്ചല്ലോ സർട്ടിഫിക്കറ്റ് .

    ReplyDelete