മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

ദാരിദ്ര്യംഒരു വാര്‍ത്ത കേട്ടു .
കാര്‍ഡ്‌ വിതരണം ഉണ്ട്. ദാരിദ്ര്യം രേഖപ്പെടുത്തിയ കാര്‍ഡ്‌.
അയാള്‍ കാറെടുത്ത് ചെന്നു. സൂത്രത്തില്‍ കാര്‍ഡ്‌ ഒപ്പിച്ചെടുത്ത സന്തോഷത്തില്‍ മടങ്ങി. വീടിന്‍റെ കോലായിലെ ഇറ്റാലിയന്‍ ടയില്‍സിന്‍റെ തണുപ്പില്‍ കാലുവെച്ചു ആട്ടുകസേരയില്‍ ഇരുന്നു പൂന്തോട്ടത്തിലേക്ക്‌ നോക്കി ഓര്‍ത്ത്‌ രസിക്കവേ ഒരു ദീനരോദനം,
"എന്തെങ്കിലും തരണേ ..."
അയാള്‍ ഒരു നാണയ തുട്ടെടുത്ത് നീട്ടി.
" ശല്യം !"
യാചകന്‍ വാങ്ങിനോക്കി, തിരിച്ചു നല്കിയിട്ടു പറഞ്ഞു.
"ഫൂ... ദരിദ്രവാസി..."

ഫൈസല്‍ കണ്ണത്തുംപാറ.
(ആരാമം, ജൂണ്‍ 2008)

3 comments:

  1. ഭാവനകൊണ്ട് കൈതെളിഞ്ഞവൻ... ഫൈസൽ കണ്ണെത്തുമ്പാറ.

    ReplyDelete
  2. അഭിനന്ദനങ്ങള്......

    ReplyDelete
  3. ആ യാചകന്റെ കയ്യിലൊരു ദാരിദ്ര്യ രേഖക്ക് മുകളിലുള്ള കാര്‍ഡു കൂടി കാണുമല്ലോ... :)) നന്നായിരിക്കുന്നു

    ReplyDelete