മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

മുടി വെട്ടുമ്പോള്‍ ഓര്‍ക്കാവുന്നത്

മിനികഥ 
ഒരുപാട് നാളായി ചോദിക്കണം എന്ന് വിചാരിച്ചതാണ്.
പക്ഷെ...
പിന്നെ ഞങ്ങള്‍ തനിച്ചായ സന്ദര്‍ഭം.
അദദേഹം എന്‍റെ തലമുടി വെട്ടിക്കൊണ്ടിരിക്കവെ ഞാന്‍ ചോദിച്ചു.
അനവധി പേരുടെ തലമുടിയില്‍ സൗന്ദര്യത്തിന്‍റെ ചിത്രങ്ങള്‍ വെട്ടി ചിട്ടപ്പെടുത്താറുള്ള താങ്ങളുടെ തലയിലും മുടി വളരാറില്ലേ?
അതാരാ വെട്ടാറുള്ളത്‌ ?
"മറ്റൊരു ബാര്‍ബറുടെ മുന്നില്‍ ഞാന്‍ തല താഴ്ത്തിക്കൊടുക്കും"
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
"മുടി വെട്ടുന്നതില്‍ അവാര്‍ഡിന് അര്‍ഹാനായിട്ടും താങ്ങള്‍ സ്വയം  പരാജിതനാണ്-
എന്നര്‍ഥം, അല്ലേ?"
പരാജയ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടല്ലേ മനുഷ്യന്‍ എല്ലായ്പ്പോഴും  വിജയമാഘോഷിക്കാറുള്ളത്..
അഹങ്കാരം ഈ സത്യത്തെ ഒളിച്ചു വെക്കുന്നു എന്ന് മാത്രം.
അദ്ദേഹം  അര്‍ത്ഥഗര്‍ഭമായി മറുപടി പറഞ്ഞു.
അത് ശരിയെന്നോണം ചെവിക്ക് പിന്നില്‍ നിന്നും കത്രിക താളാത്ഗമമായി മൊഴിയുന്നത് ഞാന്‍ കേട്ടു.

2 comments:

  1. "പരാജയ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടല്ലേ മനുഷ്യന്‍ എല്ലായ്പ്പോഴും വിജയമാഘോഷിക്കാറുള്ളത്"

    ശരിക്കും സൂക്ഷിച്ചു നോക്കിയാല്‍ എല്ലാ വിജയികളിലെയും പരാജിതനെ കാണാം അല്ലെ...

    ReplyDelete
  2. theerchayayum ennum koode njangalund thaangayi prolsahanamayi iniyum thudaruga,njaangal kaathirikunu verittu nilkunna lalidhamaya kridhigalkaay................ararthanayode prita koottukaar........

    ReplyDelete