മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

കഥ                          ജിവിത   യാത്രകള്‍   

ഒരടിപിടി....!
വിശാലമായ   നീല  ആകാശത്തിനുചുവട്ടില്‍  ചെളിപ്പുതഞ്ഞ   വയല്‍ വരബില്‍ വെച്ചുനടന്ന പുരാതനമായ  ഒരടി .
      ഓര്‍ക്കുമ്പോള്‍ ചിരിയാണ് തോനുന്നത് ...!
     അന്ന് ഞാന്‍   ട്രൌസര്‍   ഈട്ടു നടക്കുന്ന കാലം.  പ്ര ബഞ്ചത്തെക്കുറിച്ചോ  ജീവിതതെകുരിച്ചോ
വലിയ പിടിപാടോന്നുമില്ല  .  ജീവിതത്തിന്റെ  ഇരുവശങ്ങളിലും   സ്വാതന്ത്ര്യത്തിന്റെ   ചിറകുകളാണ് .

        ആയിടക്കാണ് സ്നേഹനിധിയായ വല്യുംമക്ക്  മാരക രോഗം പിടിപെടുന്നത്. എല്ലാ സ്കൂള് അവധി  ദിവസങ്ങളിലും ഞാന്‍ അങ്ങനെ ഒരു യാത്രക്കരനായി .  കിലമീറ്ററുകള്‍ നടന്നു വേണം തറവാട്ടു    വീട്ടില്‍ എത്താന്‍     മലയും ,.വയലും അങ്ങാടികളും ,പിന്നിട്ടു നടനങ്ങനെ പോകണം.  സുദീര്‍ഗമായ ആ യാത്രക്കിടെ പോക്കു എന്ന ഭ്രാന്തന്‍  ഉണ്ട്. ഒരു രാതികൊന്ദ്‌ ജിന്ന്കള്‍ കുഴിച്ച ചങ്ങരംക്കുളം  ഉണ്ട്. എനിക്ക് പക്ഷേ  ഭയമില്ല   പ്രക്രതിയുടെ സൗന്തര്യം  ആസ്വദിച്  ഞാന്‍  അങ്ങന   നടക്കും .അങ്ങനെയുള്ള   നടത്ത്തതിനിടക്കാണ്ണ്‍     -' 'നിക്കടാ ..അവിടെ ''എന്ന ആക്ഞ്ഞ കേട്ടത്‌
     നോകിയപ്പോള്‍  മുന്നില്‍ ഒരു കൊസ്രാം കൊള്ളി ചെക്കന്‍!. ...രണ്ടു കയ്യിലും ബക്കറ്റുകള്‍ തൂകിപ്പിടിച്ച്രികുന്നു
     അവന്‍  പറഞ്ഞു   ';നോക്ക്‌-  ഇവിടെ എങ്ങും ആരുമില്ല -,പട്ട തിന്നുന്ന ആനയെ കണ്ടോ     എന്‍റെ ബാപയുടെതാ ...നിന്‍റെ മൂക്ക്  ഞാന്‍  ചെത്തും ;ചെവി മുറിക്കും ;എന്നിട്ട് ആനയെക്കൊന്ദ്‌ ചവിട്ടിക്കും ....'
    ഞാന്‍ ചോദിച്ചു  ;എന്തിന് -എന്‍റെ  അസുഖ്‌മായി  കിടക്കുന്ന വല്ലുംമയെ  കാണാന്‍ പോകുന്നതിനോ ?!

    അവന്‍ ക്രൂരമായി ചിരിച്ചു .  എന്നിട്ട് പറഞ്ഞു;



   'ഇക്കാണുന്ന വാഴാകളൊക്കെ  ഞാനാ ദിവാസവും  മുക്കി നനക്കാരുള്ളത്  .ഇന്നു  നീ  നനക്കണം ...! എങ്കിലേ നിന്നെ ഞാന്‍  വിടൂ ..
       നിരയായി നട്ട വഴാകളെ ഞാന്‍ ആശങ്കയോടെ നോകി .അതിനപ്പുറത്ത് നിരപ്പാര്‍ന്ന നെല്‍വയലുകള്‍ . തെങ്ങിന്‍ തോപ്പുകള്‍ കവുങ്ങിന്റെ  ഇരുട്ടുകള്‍ .ശരിയാണ് ഒരാളും ഇവിടെയും ഇല്ല...ഉള്ളില്‍  ഒരു  നേരിയ ഭയം നിഴലിട്ടു.   നെല്‍ വയലും  തെങ്ങിന്‍ തോപ്പും  മുക്കി നനക്കാനും ഇവന്‍  അക്ഞാപിക്കുമോ...?ഞാന്‍  ശങ്കിച്ചുഅവന്‍റ്റെ കണ്ണുകളിലെ ക്രൌര്യം  എനിക്ക് ഒട്ടും പിടിച്ചില്ല.ചൊല്ലിപ്പടിച്ചതും പരഞ്ഞുകെടതുമായ നീതിയുടെ  തത്വ ശാസ്ത്രങ്ങളെ ക്കുറിച്ചോക്കെ   ഞാന്‍  ഓര്‍ത്തു പോയി  അനീതികെതിരെ  ലോകത്ത്‌  എത്ര  യുദ്ധങ്ങള്‍ നടന്നിരിക്കുന്നു  ...ഇതു കൊടും  അനീതിയല്ലേ ...  ?
ഒരു  പാവം  വഴിയാത്രക്കാരനെ  ഇങ്ങനെ ഉപദ്രവിക്കാന്‍ പാടുണ്ടോ ..? ഞങ്ങള്‍ തര്‍ക്കതിലായി


   അവന്‍ പറഞ്ഞു   ;എന്‍റെ വാപ്പ ആനക്കാനാ ..എളാപ്പ  അറവു കാരനാ _.
   ഞാന്‍  പറഞ്ഞു   ' ഞാനൊരു  പാവമാ  .സമയത്തിന്ന്  വീട്ടില്‍ എത്തിയില്ലെങ്കില്‍  ഉമ്മ ബേജരാകും '
;

      അവന്‍റെ മനസ്സ്‌   അലിഞ്ഞില്ല .ഒരു ഒതുതീര്‍പെന്നോണം അഞ്ച് ആറു വാഴകള്‍ ഞാന് മുക്കി നനച്ചു  അപ്പഴേക്കും ഞാന്‍ വിയര്‍ത്തു പോയി ,ദൂരെയുള്ള കുളത്തില്‍നിന്നു വെള്ളം മുക്കി വാഴ ചുവട്ടില്‍ എത്തിക്കല്‍  ചില്ലറ കാര്യമല്ല.. ഞാന്‍ ക്ഷമിച്ചു പക്ഷെ  അവന്‍  വിട്ടില്ല   .അവനു എന്‍റെ പുത്തന്‍ ചെരുപ്പ് വേണം ..കീശയിലെ മിഠായി വേണം ..മിഠായികള്‍   ഞാന്‍ അവനു കൊടുത്തു  അതു വായില്‍ തിരുകി  അവന്‍ പറയുകയാണ്

      'അഴിക്കെടാ -ചെരിപ്പ്‌ ...'!

         അതു  കേട്ടപ്പോള്‍  എന്‍റെ രോമങ്ങള്‍ അറിയാതെ ഉയര്‍ന്നു പോയി .അഭിമാനത്തിന്‍റെ  കോട്ട തട്ട ള്ളങ്ങളില്‍ ഇടിമുഴക്കമുണ്ടായി..
      കൊടുത്തു   -ശൂ ...എന്ന  അടീ ..!


      അവനത്പ്രതീക്ഷിച്ചിരുന്നില്ല   .അവനൊരു  സിംഹത്തെപ്പോലെ  ചാടി വീണു .ചെളി പുതഞ്ഞ  വയല്‍ വരബില്‍ അടിയുടെ പൂരം  ...കുറെ കിട്ടി  . അതിലേറെ കൊടുത്തു ..അവന്‍റെ  രണ്ടു ബക്കറ്റുകളും  ചവിട്ടി കൊട്ടി-;  ശ - ..പോലെയാക്കി ..അതവന് സഹിക്കാനായില്ല .. ഉമ്മയോട്‌  മറുപടി പറയണമല്ലോ !!അവനാര്‍ത്തു പോയി,  സിംഹം ഒരു നിമിഷംകുണ്ട് എലി ആയത് എനിക്ക് ആവേശ മായി  .കൂമ്പി നു നാലെണ്ണം കൂടി  പൂശി ഞാന്‍ ഓടി .
     ഒരു യുദ്ധം  ജയിച്ച സന്തോഷത്തോടെ ഞാനങ്ങനെ  വീട്ടലെത്തി...ദേഹത്തെ  ചെളിയും  രക്തപ്പടുകളും
എന്‍റെ  മനസ്സില്‍ ഉണ്ടായിരുന്നില്ല
      ഉമ്മ   വേദനയോടെ  ചോദിചു   ;നീ  എവിടുന്നാ  വരുന്നത് ?
     ഞാന്‍  അഭിമാനത്തോടെ  പറഞ്ഞു    ;അവനു  ഞാന്‍  ശരിക്കും കൊടുത്തിട്ടുണ്ട് .



     അതോടെ  ഉമ്മയുടെ  ഭാവം  മാറി .എന്‍റെ  പൂര്‍വ  കാലചരിത്രം ഉമ്മ ഓര്‍ത്തു കാണും  .അടി ഇടി കൂട്ടത്തല്ല് ....പരാതികളൊക്കെ  ഉമ്മയുടെ  അടുതെക്കാണല്ലോ  വരിക! ..അതുകുണ്ടാകണം ലോകത്ത്‌  എവിടെ തല്ലു നടന്നാലും എനിക്ക് രണ്ടണ്ണം  ഫീ എന്ന  മട്ടില്‍ ഉമ്മവടി എടുക്കാനായി പോയത്. ഞാന്‍ പുരയുടെ  ചുറ്റും  ഓടാനായി  ഒരുങ്ങി  നിന്നു..എന്നിട്ട് പറഞ്ഞു
       ''ഞാന്‍ ഇനിയും  തല്ലും ..എന്നെ  തച്ചാല്‍ തിരിച്ച്  തല്ലും .വേണമെങ്ങില്‍  ജയിലില്‍ പോകും ...''
         അതോടെ  ഞാന്‍  ഒരു  വന്‍  ബഹളത്തിനു  നടുവിലായി .ഉമ്മയുടെ  ചീത്ത ..എന്‍റെ വീബ്.വീടുകാരുടെ  അനുനയം ...അതിനുമപ്പുറം വല്യുംമയുടെ  വേദന കലര്‍ന്ന സ്വരവും... !
     അതിനിടക്ക് ഉമ്മ ചോദിച്ചു   ''ഇനി  ആ വഴിക്ക്‌  നിനക്ക് എങ്ങനെ  പോകാനാകും ..?!
      ഞാന്‍ അപ്പോഴാണ്ണ്‍  ഞട്ടലോടെ  അതെക്കുറിച്ച് ഓര്‍ത്തത്‌ . ശരിയാണ് -അവന്‍ എന്‍റെ മൂക്ക്  ചെത്തും ,,ചെവി  മുറിക്കും  ,ഇടിച്ച് എല്ല് മുറിച്ചു ആനയെ കൊണ്ട്ചവിട്ടിക്കും ..എല്ലാത്തിനും  സഹായിയായി  അവന്‍റെ  ബാപ്പയും  അറവുകാരന്‍
എള്ലാപ്പായും  ഉണ്ടാകും ....ഓര്‍ത്തപ്പോള്‍  ഞാന്‍ ശരിക്കും  ആര്‍ത്തുപോയി .കണ്ണുകളില്‍  അപ്പോഴാണ്  ശരിക്കും  കണ്ണുനീര്‍  പോടിഞ്ഞ്നത്!ഞാന്‍ വല്ലാത്തൊരു ധര്‍മ സങ്കടത്തിലായി


     അപ്പോഴാണ്  വല്യപ്പ  പറഞ്ഞത്    ''നീ  വിഷമിക്കണ്ട  ..നിന്‍റെ കൂടെ  ഞാനും പോരാം  പോരെ''?! .
      എനിക്ക്  വല്ലാത്ത  സമാധാനമായി .കുത്താന്‍ വരുന്ന കാളയെ കൊമ്പില്‍ പിടിച്ചു മലര്‍ത്തി കിടതിയവനാണല്ലൊ  വലുപ്പ ...!!പിന്നെ എന്തിന്ന് ഭയപ്പെടണം.ഞാന്‍ ആ സമാധാനത്തോടെ വല്യുമയുടെ   അരികിലിരുന്നു   ഞാന്‍ ഒരുപാട് കൊച്ചു  വര്‍ത്തമാനങ്ങള്‍  പറഞ്ഞു ചിരിച്ചു .പിന്നെ  സമാധാനമായി   ഉറങ്ങി .
     അടുത്ത പ്രഭാതത്തില്‍  വല്യപ്പ  മുന്നിലും  ഞാന്‍  പിന്നിലുമായി യാത്രയി .പ്രതീക്ഷിച്ചപോലെ  അവന്‍  പ്രതികാരദാഹവുമായി   നില്‍പ്പുണ്ട്  ' ശ്ശ' പോലെ  ആയ  പാത്രങ്ങള്‍  അവന്‍  തെളിവായി  പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .കയ്യില്‍  തൊലി  കളഞ്ഞ ഉശിരന്‍ വടിയുണ്ട്.പിന്നെ ചൂല്  കത്തി  കൊടുവാള്‍  ....ഹോ    ..-ഞാന്‍  ആകെ  വെന്തു .എന്നാല്‍  സംഭവിച്ചതോ ...?!


       ഒരു  വലിയ ചിരിയോടെ  വല്യുപ്പ്‌   അവന്‍റെ  വീട്ടിലേക്കയറി ചെന്നു.അവന്‍റെ  ഉമ്മാ  അദ്ദേഹത്തസ്വീകരിച്ചിരുത്തി .പിന്നെ  മുറുക്കി തുപ്പി  അവര്‍  വര്‍ത്തമാനമായി ഭൂതവും  ഭാവിയും  അങ്ങനെ ...
ഞാന്‍  അന്തിച്ചങ്ങനെ  നിന്നു.വലുപ്പ എന്നോടായി  പറഞ്ഞു   'നമ്മടെ  കുടുംബക്കാരാ  ..
    എന്നിട്ട്  എന്‍റെ  കയ്യില്‍  പിടിച്ചു  അവരോടായി  പറഞ്ഞു
     'മോളെ കുട്ടിയാ   -ഉശിരുള്ളവനാ -ഒറ്റക്കാ  പോക്കും  വരവും ..എത്ര മൈല്‍സ്  നടക്കണം  വഴക്കാ ടെക്ക്  എത്താന്‍  ...!
   അതുകഴിഞാണ്ണ്‍വീടിന്നു  പിറകു  വശത്തുനിന്നു   ആര്‍പ്പ്  കേട്ടത്    ചന്തിയില്‍  അടി വീഴുന്ന  ദയനീയ  ശബ്ദവും ...അവന്‍  പുരയുടെ ചുറ്റും  പായുന്നുണ്ട്  പിന്നാലെ  ഉമ്മയുമുണ്ട്
.

    '' നിക്കടാ  അബോക്കരെ  നിനക്ക്  ഞാന്‍  വെച്ചിട്ടുണ്ട് .അതാണ്  ഉമ്മയുടെ  മുദ്രാവാക്യം!!
     വല്യപ്പ  പറഞ്ഞു   'ഓനെ  തല്ലണ്ട -കുട്ട്യോളകുമ്പോ  അങ്ങനെയൊക്കെ ണ്ടാവും...പോട്ടെ ..!
\    എനിക്ക്  ഉള്ളാലെ  ചിരി വന്നു   അടിയുടെ  വേദനയുമായി  നില്‍കുന്നഅവനെ  അസ്വസിപ്പിക്കാനാണ് എനിക്ക് തോന്നിയത് ,പക്ഷെ  ഞാന്‍  അടുത്തില്ല .ഞാനും  വല്യുപയും  മടങ്ങി ..ഒരു  യുദ്ധം അവസാനിച്ച  സന്തോഷത്തോടെ  വയലും മലയും തോടും പിന്നിട്ട്‌ ഞാന്‍ നടന്നു .പക്ഷെ  അബോകര്‍ എന്‍റെ മന്സില്‍നിന്നു ഇറങ്ങി പ്പോയില്ല.കിടക്കുമ്പോഴും   ഉറങ്ങുബോഴും  നടക്കുബോഴും
അബോകര്‍ ...അബോക്കര്‍..
     അടുത്ത  യാത്രയിലും അബോകര്‍  അവിടെത്തന്നെ  ഉണ്ടായിരുന്നു  എന്‍റെ  ഉളില്‍ ഭയം ഉണ്ടായിരുന്നു ..പ്രതികാരംഉറപ്പിച്ചുഞാന്‍  പതുങ്ങി നടന്നു   ! ഞാന്‍ അവന്‍റെ  മുഖത്തെക്ക് സൂക്ഷിച്ചു നോക്കി .അവിടെ  ഒരു ചിരി തെളിഞ്ഞു  വരുന്നത്  ഞാന്‍  കണ്ടു .ഞാനും  ചിരിച്ചു കേട്ടിപ്പിടിചു  ചിരിച്ചു .ഒരു നീണ്ട സൗഹ്രദ ത്തിന്‍റെ  തുടക്കമായി ആ  ചിരി  പടര്‍ന്നുകയറി .കീശയിലെ  മിടായികളെല്ലാം  ഞാന്‍  അവനു  കൊടുത്തു .ചെരിപ്പ്‌  നിര്‍ബന്ധിച്ചു  ധരിപിച്ചു    അവനു  വല്ലാത്ത സന്തോഷം  ...വളരെ  ക്ലേശപ്പെട്ട  ആനപ്പുറത്ത്‌  കയറാന്‍  അവന്‍  എനിക്ക്അവസരമുണ്ടാകി .പിന്നീട്  എന്തല്ലാം  സംഭവങ്ങള്‍ ..!ജീവിതം  സുന്തരവും  സ്മാധാനപരവുമായി..കാലമങ്ങനെ  കഴിഞ്ഞു


              ഞങ്ങള്‍  വളര്‍ന്നു
                    പുത്തന്‍  ആശയങ്ങളുമായി   ലോകം  കറങ്ങി . എന്തല്ലാം  മാറ്റങ്ങള്‍ .ഒറ്റയടിപ്പാത  ചെമ്മണ്‍  പാതയായും കറുത്തിരുണ്ട  വെളുത്ത  വരയിട്ട  റോഡായും  പരിണമിച്ചു    അതിനിടക്ക് എന്‍റെ  ജീവിതത്തിലും  സങ്കടകരമായ  ഒരു  മാറ്റമുണ്ടായി . ഒരു വീഴ്ച്ച  ന്ട്ടല്ലിന്‍ റെ തകര്‍ച്ച  ,അതേക്കുറിച്ച് പറഞ്ഞാല്‍ ഞ്ഞട്ടിപ്പോക്കും .ഗതി മാറി  ഒഴുകിയ പുഴപോലെ ജീവിതം  ദുരന്തം  നക്കി ,
 നെഞ്ചിനു  കീഴ്പോട്ട്  തളര്‍ന അവസ്ഥയില്‍  ശ്വസനതാളവും കാതോര്‍ത്തു  ആശുപത്രി  കട്ടിലില്‍  മലര്‍ന്നു  കിടന്ന  നാളുകള്‍ ..അബോകര്‍  എന്നെ  കാണാന്‍  വന്നു എന്‍റെ തളര്‍ന്ന  ശരീരത്തില്‍  തോട്ടപോള്‍  അവന്‍റെ കണ്ണുകള്‍  നിറഞ്ഞൊഴുകി    സുന്തരമായ  ഓര്‍മ്മകള്‍  അവന്‍റെ ഹ്രദയത്തെ ഞ്ഞരിച്ചുകാണും .പോകാന്‍ നേരം  അവന്‍  പറഞ്ഞു                        ''ഒന്നും  മനപ്പൂര്‍വ്വമായിരുന്നില്ല  നീ  ക്ഷമിക്കണം''
      ഞാന്‍  അതൊക്കെ  എന്നെ  മറന്നുവെന്ന  മട്ടില്‍ പുഞ്ചിരിച്ചു \
        പിന്നീടവന്‍  വന്നില്ല ഞാന്‍   മരിച്ചു  എന്നവന്‍ കരുതിക്കാണും ..സ്വാഭാവികം ..പക്ഷേ  മരണം  എന്നെ  തുപ്പികളഞ്ഞു.      തിരിച്ചു കിട്ടിയ  ഇത്തിരി  ചലനവുമായി ഞാന്‍  ജീവിതത്തെ  വീല്‍ചെയരിലേക്ക്  പറിച്ചു  നട്ടു .  സുന്തരമായ ഓര്‍മ്മകള്‍  അയവിറക്കി ജീവിതത്തിന്‍റെ  ദുരൂഹമായ  വഴികളെക്കുറിച്ച്         ഓര്‍ത്ത് വെറുതെ  ചിരിച്ചും  കരഞ്ഞും കാലം  കഴിച്ചു .ഓര്‍മകളുടെ  ആ  തീരത്തുകൂടെ സഞ്ചരിക്കുമ്പോള്‍  അബോകരര്‍  നീറുന്ന  സ്വപ്നമായി  എന്‍റെ  മുന്നിലേക്ക്‌  കയരീ  വരും .അവന്‍  എവിടെ ആയിരിക്കും .?അവനെ  ഒന്ന്  കണ്ടിരിന്നങ്കില്‍..!!
             ഒരു  ദിവസം  കാറിന്‍റെ  മുന്‍സീറ്റില്‍   ചാരിവെച്ച  പ്രതിമപോലെ   ഇരുന്ന്  ആ  പഴയ  വഴിത്താരയിലൂടെ  ഞാന്‍  യാത്രയായി .ഞാന്‍  ആര്‍ത്തിയോടെ  നോക്കി .എവിടെ പച്ച തോപ്പിയണിഞ്ഞ  മാമാലകള്‍ . ? പച്ച പുതച്ച  നെല്‍ വയലുകള്‍ .?എവിടെ  മേയുന്ന  കാലിക്കൂട്ടങ്ങളോട്കിന്നാരം  പറയുന്ന  വെള്ള കൊക്കുകള്‍  ?!  ഒന്നുമില്ല -ചുറ്റും  കോണ്‍ ഗ്രീറ്റ്  കാടുകളാണ് .പുതിയ  രൂപങ്ങളും ഭാവങ്ങളുമായി  കടു കട്ടി  നിറങ്ങളില്‍  കുളിച്ചു നില്‍ക്കുന്ന കോണ്‍ ഗ്രീറ്റ്  കാടുകള്‍ .!
         പഴയ  ഓര്‍മകളുടെ  ഊഹം വെച്ച് അടിപിടി  നടന്ന  വരംബിനരികെ  ആനയെ  തളച്ച  പറ ബിനടുത്‌  ഞാന്‍  വണ്ടി  നിര്‍ത്തിച്ചുനോക്കി .
               എവിടെ  അബോകരിന്റെ   ഓല  മേഞ്ഞ  കുടില്‍ ?
                 അവിടെ  ഉള്ളത് ഒരു  ചില്ല്  കൊട്ടാരമാണ്ണ്‍  ഞാന്‍  ഉറക്കെ  വിളിച്ചു
                       അബോകരെ   കൂയ്‌ ....!!
              ഒരശരീരി  പോലെ  ആ  കൂവല്‍ അകലേക്ക്‌  നേര്‍ത്ത്പോയപ്പോള്‍ ആരോ  പറയുന്നത്  കേട്ടു
                ;  മുതലാളി  കുടുംബസമേദം  ഗള്‍ഫിലാ .എപ്പള ങ്കിലും വരും ,മാറാല  തട്ടി തിരിച്ചു പോകും '
          മടകയാത്രയില്‍  ഞാന്‍  ചിന്തിച്ചു '  വഴിപിരിഞ്ഞു  പോകുന്ന ജീവിതത്തിന്‍റെ  ദുരൂഹമായ വിചിത്ര  രൂപങ്ങളെ ക്കുറിച്ച് ....../വെറുതെ !!!

2 comments:

  1. ഓർമകൾ........ മരിക്കുന്നില്ല. പ്രതീക്ഷയിലേക്ക് നടത്തുന്നു..ആശംസകൾ.........

    ReplyDelete
  2. കലക്കി ഫൈസല്ക്കാ... മഷിതീരാത്ത തൂലികയായി എന്നും ചലിക്കാ൯ നാഥ൯ തുണക്കട്ടെ...

    ReplyDelete