"സുന്ദരവും ദുരൂഹവുമായ നഗരം"
കൊണ്ക്രീറ്റ് കാര്‍ഡ് കള്‍ക്ക് മദ്ധ്യേ നേര്‍ രേഖ പോലെ നീണ്ടു കിടക്കുന്ന റോഡിന്‍റെ, മൂര്‍ദ്ധാവിലെ വരയില്‍ ചവിട്ടി അയാള്‍ നടന്നു............,
അസ്ത്തമായ സൂര്യന്‍ ചെഞ്ചായം പൂശിയ ആകാശത്തിന്‍റെ ചുവട്ടില്‍ ആര്‍ത്തലച്ച് തീരം തല്ലി ചത്ത തിരമാലകള്‍ക്ക് മുന്നിലാണ് അയാള്‍ ചെന്നെത്തിയത്.
"കടല്‍,
ജീവിതം പോലെ ദുരൂഹമായ കടല്‍...!"
ഓര്‍മകളും,ഓളങ്ങളും അയാള്‍ക്ക് മുന്‍പില്‍ ഇളകിയാടി.വിജനമായ ആ കടല്‍ തീരത്ത് അയാള്‍ ഏകനാ നിന്നു.
അയാള്‍ക്ക ചുറ്റും പുതിയ ഒരു മണി മാളിക ഉയരാന്‍ തുടങ്ങി.വെണ്ണക്കല്ലില്‍ ഉയര്‍ന്ന സുന്ദര സൌധം.വര്‍ണ്ണ വിസ്മയങ്ങലുതിര്ത്ത പ്രകാശ പ്രളയം....!
അയാളവിടെ ഒരു രാജാവിനെ പോലെ ഇരുന്നു.തീന്‍ മേശയിലെ വിഭവങ്ങളിലേക്കായാല്‍ ആര്‍ത്തിയോടെ നോക്കി. തേനിലും പാലിലും തുടങ്ങിവെച്ച ഒട്ടനേകം വിഭവങ്ങള്‍.രുചിയുടെ താളമേള സമ്മേളനം.കൊതിപ്പിക്കും നറുമണം. അതില്‍ നിന്നും കാട്ടുകൊഴിയുടെ നെയ്യില്‍ ചുട്ട കാലെടുത്ത് അയാള്‍ കടിച്ചു വലിച്ചു.
" രുചി കരമായ എത്ര കാലുകളാണ്...."
കുളകൊഴിയുടെ മസാല ചേര്‍ത്ത് പുഴുങ്ങിയ മുട്ട യെടുത്റ്റ് അയാള്‍ വിഴുങ്ങി, ഒന്നല്ല ,പലതു. മാണിക്യ കുന്നിലെ മാനിന്‍റെ ഇറച്ചിയും രുചി അവോളം നുകര്‍ന്നു . 'ദൈവ ഭയമുള്ളത് കൊണ്ടാവാം മദ്യം അയാള്‍ തൊട്ടില്ല.' അവസാനം തേനില്‍ പൊരിച്ച സ്വര്‍ണ്ണ മത്സ്യത്തിന്റെ കണ്ണുകള്‍ ചൂണ്ടുവിരല്‍ കൊണ്ട് എടുത്തു വിഴുങ്ങാന്‍ തുടങ്ങി.
അപ്പോഴാണ് അയാള്‍ക്ക ശ്വാസം നിന്നു പോയത്.മത്സ്യത്തിന്റെ കണ്ണുകള്‍ തൊണ്ടയില്‍ കുടുങ്ങിയത് കൊണ്ടോഎന്നറിയില്ല ശ്വാസം കിട്ടാതെ അയാളുടെ കണ്ണുകള്‍ തുറിച്ചു വന്നു.അയാള്‍ പിടഞ്ഞു, കലിമ ചൊല്ലി.കവിളോട്ടി ആഞ്ഞു വലിച്ചു.
ന്‍റെ-ല്ലോ......
ന്‍റെ -ല്ലോ....
ആ ശബ്ദമാണ് ചുറ്റുപാടുകളില്‍ മുഴങ്ങിയത്.സ്വപ്നത്തിന്‍റെ വേര്‍പ്പാട് അമ്മിഞ്ഞ നുകരുന്ന കുഞ്ഞിനെ മാറില്‍ നിന്നു പരിചെടുത്തപോലെ അയാളെ വേദനിപ്പിച്ചു.അയാള്‍ക്ക കടുത്ത നിരാശ തോന്നി. നെഞ്ചിനു കീഴ്പോട്ട് തളര്‍ന്ന ശരീത്തിലെക്കയാല്‍ നോക്കി. ചലനമറ്റവന് സ്വപ്നം എത്ര ആനന്ദമാണ്.നഷ്ട്ടപ്പെട്ടതും അതിലപ്പുറവും സ്വപ്നം അവനു തിരിച്ചു നല്‍കുന്നു.ജീവിതത്തില്‍ സംഭവിക്കാത്തത് സ്വപ്നത്തില്‍ സംഭവിക്കുന്നു.വര്‍ഷങ്ങളായി തളര്‍ന്ന ശരീരമുള്ള അയാള്‍ ആ നിമിഷങ്ങളില്‍ എവിടെയൊക്കെയോ ചെന്നു.എന്തൊക്കെ ആസ്വദിച്ചു.വല്ലത്ത ഒരാനന്ദം അയാളില്‍ നുരഞ്ഞുപോങ്ങി. സ്വപ്നമെന്ന അത്ഭുത പ്രതിഭാസത്തിന്റെ നീര്‍ച്ചുഴിയില്‍ അയാളുടെ മനസ്സ് കറങ്ങി.
ജീവിത കാലം മുഴുവം ഒരു സുന്ദരസ്വപ്നത്തില്‍ ഉറങ്ങിക്കിടക്കള്‍ അയാള്‍ മോഹിച്ചു.അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.ഉറക്കം വന്നില്ല.സ്വപ്നം എടുത്ത്തണയാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല.
പകരം തളര്‍ന്ന ശരീരത്തിന്റെ പാതി വേദനകള്‍ കുത്തിനോവിക്കാന്‍ തുടങ്ങി.
അയാള്‍ ചിന്തിച്ചു.സുന്ദര സ്വപ്‌നങ്ങള്‍ സൃഷ്ട്ടിച്ചു റങ്ങാന്‍ ഒരു മരുന്ന്....അല്ലെങ്കില്‍ ഒരുപകരണം...അനന്തമായ അതിന്റെ സാധ്യതകള്‍ ..... ഒര്കുമ്പോള്‍ ഭാവനകള്‍ വിസ്മയങ്ങലാകുന്നു.
തളര്‍ന്ന ശരീരത്തെ നോക്കി അയാള്‍ ഉറക്കെ ചോദിച്ചു." അങ്ങിനെ ഒന്ന് ആരെങ്കിലും കണ്ടു പിടിക്കുമോ ?
ഒരു അപ്പൂപ്പന്‍ താടിപോലെ ആ ചോദ്യം അന്ധരീക്ഷത്തല്‍ ഒഴുകി നടക്കുകായാണ്. ആരോ ഒരാള എത്ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയില്‍ അയാല്‍ വെറുതെ ചിരിച്ചു.
പിന്നെ തളര്‍ന്ന കാലുകളില്‍ തടവി സമാധാനിക്കാന്‍ വ്യഥാ ശ്രമം തുടങ്ങി.
ഫൈസല്‍ കണ്ണത്തും പാറ
പൈത്ര്‍കം (ഡിസം ബര്‍ ജനുവരി)
മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!
കിനാവ്
സ്ഥാനാര്‍ത്ഥി
(ഒന്ന്). വോട്ട് എനിക്ക് തന്നെ ചെയ്യണം."ഞാന്‍ നിങ്ങളുടെ അയല്‍ക്കാരനാണ്, കുടുംബക്കാരനാണ്..."കൈ കൂപ്പി സ്ഥാനാര്‍ത്ഥി പറഞ്ഞു."കഴിഞ്ഞ തവണ വോട്ട് ചോദിച്ചപ്പോഴും നീ ഇത് തന്നെയാണ് പറഞ്ഞത്".അതിനു ശേഷമാണല്ലോ - നീ വീടിനു മതില്‍ കെട്ടിച്ചത്,പൂച്ചക്ക് പോലും കടക്കാനാവാത്ത ഗേറ്റ് വച്ചതും,നിന്നെ ഒന്നു കാണാന്‍ ടി വി തുറക്കേണ്ട ഗതികേട് വന്നതും.ഒറ്റ വോട്ടിനു ജയിച്ച നീ ഒരു വോട്ടിന്‍റെ വില പോലും കാണിച്ചില്ല ." ഇനിയും അത് വേണോ?". അയാള്‍ ചോദിച്ചു.സ്ഥാനാര്‍ഥി അപ്പോള്‍ അയാളെ അപരിചിതനെപ്പോലെ നോക്കി തിരിച്ചുപോയി.(രണ്ട്)മണിമാളികയുടെ പൂമുഖത്ത് സ്ഥാനാര്‍ത്ഥി വോട്ടഭ്യാര്‍ത്ഥനയുമായി ഭവ്യതയോടെ നിന്നു.വീട്ടുമുതലാളി പറഞ്ഞു.'എനിക്ക് പഞ്ചായത്ത് കക്കൂസ് തന്നില്ല,വീടുപണിക്ക് കാശ് തന്നില്ല,രണ്ട് രൂപക്ക് അരി തന്നില്ല...'മാത്രമല്ല എന്‍റെ ഇരുനില വീടിനു സര്‍ക്കാര്‍ നികുതി കൂട്ടി,പറമ്പിനു നടുവിലൂടെ റോഡ് വെട്ടി. അതിനും പുറമേ എന്നെ ദാരിദ്ര രേഘക്ക് മുകളിലുമാക്കി.ഒക്കെ പോകട്ടെ, ഞാന്‍ വോട്ട് ചെയ്യാംഎനിക്കെന്ത് തരും?വളരെ ദരിദ്രനായ സ്ഥാനാര്‍ത്ഥി അപ്പോള്‍ നിര്‍വികാരതയോടെ തിരിച്ചു നടന്നു.(മൂന്ന്‍)വോട്ടഭ്യാര്‍ത്തനയുമായി ചെന്ന സ്ഥാനാര്‍ഥിയോട് ദരിദ്രയായ വൃദ്ധ പറഞ്ഞു."ഇത്തവണ നിനക്ക് വോട്ടില്ല".കുറേ കാലമായല്ലോ നീ നാട്ടുകാരെ സേവിക്കാന്‍ തുടങ്ങിയിട്ട്. നിനക്കൊരു വീടായോ?വീട്ടിലേക്കൊരു വഴിയായോ?മക്കള്‍ക്കൊരു ജോലിയായോ?'കുറച്ചുകാലം നീ വീട്ടുകാരെ സേവിക്ക്'.വൃദ്ധ കപ്പയും ചായയും നല്‍കി സ്ഥാനാര്‍ഥിയെ യാത്രയാക്കി.സ്ഥാനാര്‍ത്ഥി മനസ്സമാധാനത്തോടെ പുഞ്ചിരിതൂകി തിരിച്ചുനടന്നു.ഫൈസല്‍ കണ്ണത്തുംപാറ.
മുടി വെട്ടുമ്പോള്‍ ഓര്‍ക്കാവുന്നത്
മിനികഥ
ഒരുപാട് നാളായി ചോദിക്കണം എന്ന് വിചാരിച്ചതാണ്.
പക്ഷെ...
പിന്നെ ഞങ്ങള്‍ തനിച്ചായ സന്ദര്‍ഭം.
അദദേഹം എന്‍റെ തലമുടി വെട്ടിക്കൊണ്ടിരിക്കവെ ഞാന്‍ ചോദിച്ചു.
അനവധി പേരുടെ തലമുടിയില്‍ സൗന്ദര്യത്തിന്‍റെ ചിത്രങ്ങള്‍ വെട്ടി ചിട്ടപ്പെടുത്താറുള്ള താങ്ങളുടെ തലയിലും മുടി വളരാറില്ലേ?
അതാരാ വെട്ടാറുള്ളത് ?
"മറ്റൊരു ബാര്‍ബറുടെ മുന്നില്‍ ഞാന്‍ തല താഴ്ത്തിക്കൊടുക്കും"
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
"മുടി വെട്ടുന്നതില്‍ അവാര്‍ഡിന് അര്‍ഹാനായിട്ടും താങ്ങള്‍ സ്വയം പരാജിതനാണ്-
എന്നര്‍ഥം, അല്ലേ?"
പരാജയ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ടല്ലേ മനുഷ്യന്‍ എല്ലായ്പ്പോഴും വിജയമാഘോഷിക്കാറുള്ളത്..
അഹങ്കാരം ഈ സത്യത്തെ ഒളിച്ചു വെക്കുന്നു എന്ന് മാത്രം.
അദ്ദേഹം അര്‍ത്ഥഗര്‍ഭമായി മറുപടി പറഞ്ഞു.
അത് ശരിയെന്നോണം ചെവിക്ക് പിന്നില്‍ നിന്നും കത്രിക താളാത്ഗമമായി മൊഴിയുന്നത് ഞാന്‍ കേട്ടു.

മാമൂല്‍
മിനികഥ
അങ്ങിനെ...
പാത്തുമ്മയുടെ വയറ് വലുതായി വന്നു.
അമ്മായിയമ്മ ഫ്രിഡ്ജും രാജധാനി കട്ടിലും കൊണ്ടിടാനുള്ള സ്ഥലമൊരുക്കി.
പള്ള കാണാന്‍ പാത്തുമ്മയുടെ സ്വന്തം വീട്ടില്‍ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നു. ബിരിയാണി തിന്നു വയറു വലുതാക്കി പാത്തുമ്മയുടെ പള്ള കണ്ടു കയ്യും വീശി അവര്‍ പോയി.ഫ്രിട്ജിനും കട്ടിലിനും ഒരുക്കിയ സ്ഥലം അപ്പോഴും ശൂന്യമായി കിടന്നു.
അക്കിടി മനസ്സിലായ അമ്മായിയമ്മ പാത്തുമ്മയോട് പറഞ്ഞു,
"ഇത്തരം മാമൂലിനെതിരെ ശബ്ദിക്കാന്‍ പണ്ഡിതന്മാര്‍ക്കെന്താ നാക്കില്ലേ?"
ഫൈസല്‍ കണ്ണത്തുംപറ (ചന്ദ്രിക ആഴ്ചപ്പതിപ്പ് )

കാലിത്തീറ്റ
മിനികഥ
ബഷീറിന്‍റെ നോവല്‍ വായിച്ചു ഹരം കയറിയ പാത്തുമ്മ ഒരു ആടിനെ വാങ്ങി.
അജസുന്ദരിയുടെ മേനിയഴകു നോക്കി പാത്തുമ്മ മോഹങ്ങള്‍ നെയ്തു.
" ആട് പെറട്ടെ, പാലൊഴിച്ച ചായ കുടിക്കണം, പാലുവിറ്റ് കാതില്‍ പുതിയ മോഡല്‍ കമ്മല്‍ വാങ്ങണം, വളയും മാലയും പുതുക്കിപ്പണിയണം, മുന്നിലെ പഴയ വാതിലിനു പകരം കടഞ്ഞ വാതില്‍ ഫിറ്റാക്കണം....."
പാത്തുമ്മ ആടിനു പുല്ലുകൊടുത്തു, കഞ്ഞി വെള്ളവും പഴത്തൊലിയും പ്ലാവിലയും കൊടുത്തു, കടലാസും പുസ്തകവും പുതപ്പും കൊടുത്തു.
പക്ഷെ, ആട് തിന്നില്ല-- കമ്പോളത്തിന് നേരെ തിരിഞ്ഞു ആട് അലറി കൊണ്ടേയിരുന്നു.
"കാലിത്തീറ്റേ......
കാലിത്തീറ്റേ .....കാലിത്തീറ്റേ ..... "
അപ്പോള്‍ പാത്തുമ്മ ആടിനോട് ചോദിച്ചു.
"ഗാട്ട് കരാറില്‍ നീയ്യും ഒപ്പിട്ടിരുന്നോ -- ന്‍റെ ആടെ-?!"
ഫൈസല്‍ കണ്ണത്തുംപാറ.(ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് )

കൂമന്‍
മിനികഥ
രാത്രിയുടെ കറുപ്പില്‍ പാത്തുമ്മയെ തുറിച്ച് നോക്കി കൂമന്‍ അമര്‍ത്തി മൂളി.
ഉള്ളം നടുങ്ങിയ പാത്തുമ്മ വാതില്‍ പടിയില്‍ ചിരവ കുനിച്ചു വച്ചു.
ചൂലെടുത്ത് ചാരി വച്ചു.മുറം എടുത്ത് കമഴ്ത്തി.അമ്മിക്കുട്ടിയെ അമ്മിയുടെ അടുത്തെത്തിച്ചു.
" ഒഴിഞ്ഞു പോട്ടെ ദുഃശകുനം...."
സുന്ദരമായ പ്രഭാതം.
നീലാകാശം. സൂര്യന്‍റെ ചെമന്ന രശ്മികള്‍ കോലായിലേക്ക് ചെരിഞ്ഞു വീഴുന്നു. അപ്പോള്‍ പുഞ്ചിരി തൂകുന്ന മുഖവുമായി പടിവാതില്‍ക്കല്‍ നില്‍ക്കുന്നു,സ്വര്‍ണ്ണബിസ്കറ്റുമായി കടല്‍ താണ്ടി വന്ന പുതുമാരന്‍....
നിനച്ചിരിക്കാതെ പാത്തുമ്മയുടെ മനസ്സില്‍ സന്തോഷത്തിന്‍റെ കുളിര്‍ക്കാറ്റ് വീശി.
പുതപ്പിനുള്ളില്‍ ചൂടുപുകഞ്ഞ അന്നു രാത്രിയിലും കൂമന്‍ നീട്ടി മൂളി. അപ്പോള്‍ പാത്തുമ്മ പറഞ്ഞു.
" കളിയാക്കാതെ പോ.... കൂമാ..."
ഫൈസല്‍ കണ്ണത്തുംപാറ: (ചന്ദ്രിക ആഴ്ചപ്പതിപ്പ് )

ചുമട്
മിനികഥ
ചുമടുമായി നടന്ന്‍അയാള്‍ ഒരു വിചന സ്ഥലത്തെത്തി.
മുന്നില്‍ നീണ്ടുകിടക്കുന്ന ഭൂമി. ചുമട് നിലത്തിട്ട് അയാള്‍ മുകളിലേക്ക്നോക്കി.
തന്‍റെ തലയില്‍ നിന്ന് തുടങ്ങി മുകളിലേക്ക് അനന്തമായി വ്യാപിച്ച ഒരു വലിയ
ചുമടായി എന്റെ തലയില്‍......
ഞാന്‍ ഒരു വലിയ ചുമട്ടുകാരന്‍ തന്നെ !!!
അയാള്‍ ഗര്‍വോടെ അമര്‍ത്തിച്ചിരിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.ഒരു മിന്നല്‍ പിണരും ഇടി നാദവും.
മുറിച്ചിട്ട മരം കണക്കെ അയാള്‍ മറിഞ്ഞു വീണു. ഭൂമി അപ്പോഴും വളരെ സൗമ്യമായി ആ ചുമടു താങ്ങി.
പിന്നെ അയാള്‍ ആരുടെയൊക്കെയോ തലയിലെ ചുമടായി സ്മശാനത്തിലേക്ക് നീങ്ങി.
ഫൈസല്‍ കണ്ണത്തും പാറ: (പ്രബോധനം വാരിക. 2002,ജൂലൈ 22)
Subscribe to:
Posts (Atom)